കുതിച്ചു കയറി ഇന്ധന വില; കിതച്ച് പൊതുജനങ്ങള്‍

Web Desk
1 Min Read

തിരുവനന്തപുരം: ഇന്ത്യയിലെ പതിവു പുലര്‍ച്ചെകള്‍ക്ക് മാറ്റമൊന്നുമുണ്ടായില്ല. പെട്രോൡും ഡീസലിനും ഇന്നും വില വര്‍ധിപ്പിച്ചു. പെട്രോളിന് 35ഉം ഡീസലിന് 37ഉം പൈസയാണ് ഇന്ന് വര്‍ധിപ്പിച്ചത്.

city exchange

ലക്കും ലഗാനവുമില്ലാതെയാണ് ഇന്ത്യയില്‍ ഇന്ധന വില വര്‍ധിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ കൈയ്യും കെട്ടി നില്‍ക്കുന്നതിനപ്പുറം ജനജീവിതം ദുസ്സഹമാകുന്ന പരിഹരിക്കാന്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. ജി എസ് ടിയില്‍ ഇന്ധനം ഉള്‍പ്പെടുത്താന്‍ സംസ്ഥാനങ്ങള്‍ അനുവദിക്കുന്നില്ലെന്ന മുട്ടാപ്പോക്ക് ന്യായം പറഞ്ഞ് ജനങ്ങളെ ദുരിതത്തിലാക്കി കമ്പനികള്‍ക്കും പാര്‍ട്ടികള്‍ക്കും കൊഴുക്കാനുള്ള വഴി മാത്രം ഒരുക്കിക്കൊണ്ടിരിക്കുകയാണ്.

ഇന്ധന വില വര്‍ധനവിന്റെ പശ്ചാത്തലത്തില്‍ ബസ് നിരക്ക് വര്‍ധന ആവശ്യപ്പെട്ട് നവംബര്‍ ഒന്‍പതു മുതല്‍ സ്വകാര്യ ബസുകള്‍ അനിശ്ചിതകാലത്തേക്ക് പണിമുടക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. 2018ല്‍ ഡീസലിന് 62 രൂപ വിലയുണ്ടായിരുന്നപ്പോഴാണ് മിനിമം ചാര്‍ജ് എട്ടുരൂപയാക്കിയത്. ഇപ്പോള്‍ 41 രൂപവരെ കൂടി. യാത്രക്കാരുടെ എണ്ണവും വന്‍തോതില്‍ കുറഞ്ഞു. 2011ല്‍ 34,000 ബസുകള്‍ ഉണ്ടായിരുന്നെങ്കില്‍ കോവിഡിന് മുന്‍പ് അത് 12,000 ആയി ചുരുങ്ങി. ഇപ്പോള്‍ 6000 ബസുകളാണ് നിരത്തിലുള്ളത്.

- Advertisement -
Ad image

ഇതിനൊപ്പം രാജ്യത്തെ അവശ്യ സാധനങ്ങളുടെ വിലയും ആകാശത്തേക്കാണ് ഉയരുന്നത്. ഒക്ടോബറില്‍ മാത്രം പെട്രോളിനും ഡീസലിനും പത്തുരൂപയോളമാണ് വര്‍ധിച്ചത്.

Share This Article
Leave a Comment
error: Content is protected !!