

ആലുവ: വയോധികര്‍ക്ക് സൗജന്യ മെട്രോ യാത്രയൊരുക്കി വിദ്യാര്‍ഥിനികള്‍. സെന്റ് സേവ്യേഴ്‌സ് കോളജിലെ എന്‍ എസ് എസ് യൂനിറ്റിന്റെ നേതൃത്വത്തിലാണ് 20 വയോധികര്‍ക്ക് യാത്ര ഒരുക്കിയത്.

സഹനീയ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പരിധിയില്‍ വരുന്ന വയോധികര്‍ക്ക് കൊച്ചി മെട്രോയുമായി സഹകരിച്ചാണ് വ്യത്യസ്തമായൊരു സ്‌നേഹോപഹാരം നല്‍കിയത്. തികച്ചും അപ്രതീക്ഷിതയാണ് പലര്‍ക്കും മെട്രോയില്‍ യാത്ര ചെയ്യാന്‍ വഴിയൊരുങ്ങിയത്. അതിനാല്‍ തന്നെ എല്ലാവര്‍ക്കും ഏറെ ആനന്ദം പകരാന്‍ വിദ്യാര്‍ഥിനികള്‍ക്കായി.

എയ്ജ് ഫ്രണ്ട്ലി ക്യാമ്പസ് എന്ന ആശയം കോളജില്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഇവര്‍ക്കായി കന്നിയാത്ര സംഘടിപ്പിച്ചത്. ഇതോടനുബന്ധിച്ച് കോളജില്‍ നടന്ന പരിപാടിയില്‍ പ്രിന്‍സിപ്പല്‍ പ്രഫ. ഡോ. മിലന്‍ ഫ്രാന്‍സ് അധ്യക്ഷത വഹിച്ചു. എന്‍ എസ് എസ് ഓഫിസര്‍മാരായ ഡോ. നിനു റോസ്, ഡോ. ബിന്ദു ക്രിസ്റ്റഫര്‍, സെക്രട്ടറി മേരി മോന്‍സി, ജോ. സെക്രട്ടറി ബിന്‍സി എന്നിവര്‍ സംസാരിച്ചു. എന്‍ എസ് എസ് വോളന്റിയര്‍മാര്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.

