കാന്തപുരത്തിന്റെ ആരോഗ്യ നിലയില്‍ പുരോഗതി

Web Desk
1 Min Read

കോഴിക്കോട്: കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് മെഡിക്കല്‍ ബോര്‍ഡ്. അദ്ദേഹത്തിന്റെ ചികിത്സ രീതികള്‍, പുരോഗതി എന്നിവ നേതക്കളുമായും കുടുംബാംഗങ്ങളുമായും മെഡിക്കല്‍ ബോര്‍ഡിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ ഡോ. അലി ഫൈസല്‍ വിശദീകരിച്ചതായി മര്‍ക്കസു സഖാഫത്തി സുന്നിയ്യ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

city exchange

രക്തസമ്മര്‍ദ്ദം മൂലമുണ്ടായ ആരോഗ്യ പ്രശ്നത്തെ തുടര്‍ന്ന് ഒക്ടോബര്‍ ഒന്‍പതിനാണ് അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മെഡിക്കല്‍ ബോര്‍ഡ് നിരീക്ഷണത്തില്‍ രണ്ടാഴ്ചവരെ പൂര്‍ണ്ണ വിശ്രമം ആവശ്യമാണെന്നുള്ള നിര്‍ദേശത്തെ തുടര്‍ന്ന് സന്ദര്‍ശകര്‍ക്ക് നിലവിലുള്ള വിലക്ക് തുടരും.

സയ്യിദ് ഇബ്റാഹിം ഖലീലുല്‍ ബുഖാരി, പേരോട് അബ്ദുറഹിമാന്‍ സഖാഫി, വണ്ടൂര്‍ അബ്ദുറഹിമാന്‍ ഫൈസി, സി മുഹമ്മദ് ഫൈസി, ഡോ. അബ്ദുല്‍ ഹകീം അസ്ഹരി, സി പി സൈതലവി, യൂസുഫ് ഹൈദര്‍, ഡോ. ശിഹാബ്, ഡോ. നൂറുദ്ദീന്‍ റാസി, ഡോ. ഇസ്മാഇല്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!