

കൊച്ചി: സാമൂഹിക പ്രതിബദ്ധത മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങളാണ് സിയാലിനെ വിമാനത്താവളങ്ങളില്‍ മുന്‍നിരയിലെത്തിച്ചതെന്ന് മാനേജിംഗ് ഡയറക്ടര്‍ എസ് സുഹാസ്. പൊതു- സ്വകാര്യ പങ്കാളിത്തത്തിന് ഒരു സിയാല്‍ മോഡല്‍ സൃഷ്ടിക്കാന്‍ നെടുമ്പാേശ്ശരി അന്താരാഷ്ട്ര വിമാനത്താവളത്തിന് കഴിഞ്ഞുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരള മാനേജ്മെന്റ് അസോസിയേഷന്‍ (കെ എം എ) സംഘടിപ്പിച്ച ലീഡര്‍ ഇന്‍സൈറ്റ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സുഹാസ്.

ഗള്‍ഫ് രാജ്യങ്ങളിലാണ് സിയാല്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തിയിരുന്നത്. എന്നാല്‍ മറ്റു രാജ്യങ്ങള്‍ കൂടി ലക്ഷ്യമിട്ട് പ്രവര്‍ത്തനം വിപുലീകരിക്കുകയാണെന്നും വരും മാസങ്ങളില്‍ ശുഭവാര്‍ത്ത കേള്‍ക്കാമെന്നും സുഹാസ് പറഞ്ഞു. ബിസിനസ് ജെറ്റ് ടെര്‍മിനല്‍ വന്‍ വിജയമായിരുന്നു. യാത്രക്കാര്‍ക്കായി ട്രാന്‍സിറ്റ് ടെര്‍മിനല്‍ ഉടന്‍ യാഥാര്‍ഥ്യമാക്കും. ചേഞ്ചിങ് മുറികള്‍, ബാത്ത് റൂമുകള്‍, ബിസിനസ് സെന്ററുകള്‍, ലോഞ്ച്, റസ്റ്ററന്റ് തുടങ്ങി എല്ലാ സൗകര്യങ്ങളും ഇവിടെ ലഭ്യമാകും. സിയാല്‍ ആരംഭിക്കുന്ന പഞ്ചനക്ഷത്ര ഹോട്ടല്‍ നിര്‍മാണം മെയ് മാസം നിര്‍മാണം പൂര്‍ത്തിയാകും. ടി 3 ടെര്മിനലിനോട് ചേര്‍ന്നാണ് പഞ്ചനക്ഷത്ര ഹോട്ടല്‍ നിര്‍മാണം പുരോഗമിക്കുന്നത്.

കര്‍ഷകര്‍, കയറ്റുമതി, ഇറക്കുമതി മേഖല എന്നിവയ്ക്ക് ഗുണകരമാകുന്ന ഇമ്പോര്‍ട്ട് കാര്‍ഗോ ടെര്‍മിനല്‍ സെപ്തംബറില്‍ ഉദ്ഘാടനം ചെയ്യാനാകുമെന്നാണ് പ്രതീക്ഷ. സിവില്‍ ജോലികള്‍ മെയ് മാസത്തില്‍ പൂര്‍ത്തിയാകും. ഏവിയേഷന്‍ മേഖല കുതിച്ചു ചാട്ടത്തിന്റെ പാതയിലാണ്. സിയാലിന് കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിയും. പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ മറ്റു ചില മേഖലകളിലേക്കും ഈ വര്‍ഷം സിയാല്‍ കടക്കുമെന്നും എം ഡി പറഞ്ഞു. സിയാലിന്റെ ഹരിത പദ്ധതികള്‍ മികച്ച രീതിയില്‍ മുന്നോട്ട് പോകുന്നുണ്ട്. സൗരോര്‍ജ പ്ലാന്റിലൂടെ വൈദ്യുതി ബോര്‍ഡ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്ന കമ്പനി സിയാലാണ്. ഹൈഡ്രോ ഇലക്ട്രിക് പദ്ധതി, ഓര്‍ഗാനിക് കൃഷി, മീന്‍ വളര്‍ത്തല്‍ പദ്ധതികള്‍ ലാഭകരമായി മുന്നോട്ട് കൊണ്ടുപോകും.
ആറു മാസത്തിനുള്ളില്‍ സിയാല്‍ പാര്‍ക്കിങ് പൂര്‍ണമായും ഓട്ടോമേറ്റഡ് ആക്കും. ജിയോ ടാഗുകള്‍ ഉപയോഗിച്ചുള്ള പാര്‍ക്കിങ് സംവിധാനം ഉടന്‍ നടപ്പാക്കും. അത്താണി റോഡ് മുതല്‍ വിമാനത്താവളം വരെയുള്ള റോഡ് ഏറ്റെടുത്ത് വശങ്ങള്‍ മനോഹരമാക്കും. ഏഴ് മാസത്തിനുള്ളില്‍ റോഡിനിരുവശങ്ങളും ലാന്‍ഡ്‌സ്‌കേപ്പിങ് നടത്തി മനോഹാരമാക്കുന്ന പദ്ധതിക്ക് തുടക്കമാകും. 2025- 26ല്‍ ടി 3 സാധ്യമാകുമെന്നും ഏറ്റവും മികച്ചതും ലാഭകരവുമായ എയര്‍ പോര്‍ട്ടാക്കി സിയാലിനെ മാറ്റുമെന്നും എസ് സുഹാസ് പറഞ്ഞു.
ഒ ടി എസ് നമ്പ്യാരുടെ മൈ മാര്‍ക്കറ്റിങ്ങ് അഡ്വെഞ്ചേഴ്സ് എന്ന പുസ്തകം സുഹാസ് പ്രകാശനം ചെയ്തു.
കെ എം എ പ്രസിഡന്റ് എല്‍ നിര്‍മല അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബിബു പുന്നൂരാന്‍, മാനേജിംഗ് കമ്മിറ്റിയംഗം എ സി കെ നായര്‍, ഓണററി സെക്രട്ടറി അള്‍ജിയേഴ്സ് ഖാലിദ് എന്നിവര്‍ സംസാരിച്ചു.

