ചെറുത്തുനില്‍പ്പായ ജീവിതം: കെ പി ശശി അനുസ്മരണത്തില്‍ ശ്വേത ഭട്ട് മുഖ്യപ്രഭാഷണം നടത്തും

Web Desk
1 Min Read

കൊച്ചി: ഗുജറാത്ത്- കേന്ദ്ര സര്‍ക്കാരുകളുടെ താത്പര്യത്തില്‍ തടവറയിലടക്കപ്പെട്ട മുതിര്‍ന്ന പൊലീസ് ഓഫീസറായ സന്‍ജീവ് ഭട്ടിന്റെ സഹധര്‍മ്മിണിയും സാമൂഹ്യ പ്രവര്‍ത്തകയുമായ ശ്വേത ഭട്ട് ചെറുത്തുനില്‍പ്പായ ജീവിതമെന്ന കെ പി ശശി അനുസ്മരണ പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തും.

city exchange

ഫെബ്രുവരി 12 ഞായറാഴ്ച്ച എറണാകുളം പബ്ലിക് ലൈബ്രറിക്കടുത്തുള്ള അച്ചുത മേനോന്‍ ഹാളില്‍ നടക്കുന്ന അനുസ്മരണ പരിപാടിയില്‍ ഒഡീഷയിലെ കണ്ഡമാലില്‍ നിന്നുള്ള ഫാ. അജയ് സിംഗ്, മുന്‍ എം പി സെബാസ്റ്റ്യന്‍ പോള്‍, മുന്‍ എം എല്‍ എ രാജാജി മാത്യൂസ് എന്നിവരും സംസാരിക്കും.

നിരപരാധികളായ മനുഷ്യരെ കേസുകളില്‍ പെടുത്തുന്നതിനും ഭരണകൂട ഹിംസക്കുമെതിരായ ആത്മാര്‍ഥമായ വീക്ഷണങ്ങളുടെ പ്രതിനിധിയുമായ ശ്വേത സന്‍ജീവ് ഭട്ടിന് നീതി ലഭിക്കുന്നതിന് വേണ്ടി നടക്കുന്ന വിശ്രമമില്ലാത്ത പ്രവര്‍ത്തനങ്ങളെ പറ്റി സംസാരിക്കുന്നതാണ്.

- Advertisement -
Ad image

ഞായറാഴ്ച്ച ഉച്ചക്കു ശേഷം രണ്ടു മണി മുതല്‍ രാത്രി ഒന്‍പത് മണി വരെയുള്ള ചെറുത്തുനില്‍പ്പായ ജീവിതമെന്ന പരിപാടിയുടെ ഭാഗമായി ശശി സംവിധാനം ചെയ്ത ഫാബ്രിക്കേറ്റഡ്, വോയിസസ് ഫ്രം റൂയിന്‍സ്: കണ്ഡമാല്‍ വെയിറ്റിംഗ് ഫോര്‍ ജസ്റ്റിസ് എന്നീ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നതാണ്. രണ്ടു മുതല്‍ ആറു മണിവരെ നീണ്ടു നില്‍ക്കുന്ന സിനിമ പ്രദര്‍ശനത്തിനു ശേഷമാണ് ശ്വേത ഭട്ടിന്റെയും മറ്റുള്ള വിശിഷ്ട വ്യക്തികളുടെയും പ്രഭാഷണങ്ങള്‍.

രാത്രി എട്ടു മണി മുതല്‍ ഒന്‍പത് വരെ ശശിയുടെ സുഹൃത്തും സംഗീതജ്ഞനുമായി സുസുമിത് ബോസിന്റെ സംഗീത പരിപാടി നടക്കുന്നതാണ്. ശശിക്ക് ആദരാജ്ഞലി അര്‍പ്പിക്കുന്നതാണ് സംഗീത പരിപാടി.

സാമൂഹ്യ പ്രവര്‍ത്തകന്‍, സിനിമ സംവിധായകന്‍, കാര്‍ട്ടൂണിസ്റ്റ് എന്നീ നിലകളില്‍ സജീവമായിരുന്ന ശശി ഡിസംബര്‍ 25നാണ് നിര്യാതനായത്. കേരളത്തിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും വിദേശത്തും നിരവധി സാമൂഹ്യ പ്രസ്ഥാനങ്ങളും വ്യക്തികളുമായി ഗാഢബന്ധമുണ്ടായിരുന്ന ബഹുമുഖ പ്രതിഭയായ ശശി ജീവിതത്തിലുടനീളം മര്‍ദ്ദിത ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു.

Share This Article
Leave a Comment
error: Content is protected !!