വി പി എസ് ലേക്‌ഷോറില്‍ സൗജന്യ പ്ലാസ്റ്റിക് സര്‍ജറി ക്യാമ്പ്

Web Desk
0 Min Read

കൊച്ചി: ലോക പ്ലാസ്റ്റിക് സര്‍ജറി ദിനത്തോടനുബന്ധിച്ചു കൊച്ചി വി പി എസ് ലേക്‌ഷോര്‍ ആശുപത്രിയില്‍ സൗജന്യ പ്ലാസ്റ്റിക് സര്‍ജറി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും. ജൂലൈ 15ന് നടക്കുന്ന ക്യാമ്പില്‍ രജിസ്ട്രേഷനും പ്ലാസ്റ്റിക് സര്‍ജന്‍മാരുമായുള്ള കണ്‌സള്‍ട്ടേഷനും സൗജന്യമാണ്.

city exchange

ലാബ് ടെസ്റ്റുകള്‍ക്ക് 20 ശതമാനം ഡിസ്‌കൗണ്ടും വൈകല്യങ്ങള്‍ പരിഹരിക്കാനുള്ളതുള്‍പ്പെടെ പ്ലാസ്റ്റിക് സര്‍ജറി ശസ്ത്രക്രിയകള്‍ക്ക് 50 ശതമാനം ഡിസ്‌കൗണ്ടും ലഭിക്കും. പൊള്ളലിനെത്തുടര്‍ന്നുണ്ടാകുന്ന ഗുരുതരമായ പരിക്കുകളും വൈകല്യങ്ങളും മുറിച്ചുണ്ട് പോലെ ജന്മനായുള്ള വൈകല്യങ്ങള്‍, ബ്രാക്കിയല്‍ പ്ലെക്‌സസ്, നാഡികള്‍ക്കുണ്ടാകുന്ന പരിക്കുകള്‍ തുടങ്ങിയവ ഉള്ളവര്‍ക്ക് ക്യാമ്പില്‍ പങ്കെടുക്കാം. മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്കാണ് പ്രവേശനം. ബുക്കിങ്ങിന്: 1800 313 8775.

Share This Article
Leave a Comment
error: Content is protected !!