റഷ്യയില്‍ കാണാതായ യാത്രാ വിമാനം കടലില്‍ പതിച്ചു

Web Desk
0 Min Read

മോസ്‌കോ: റഷ്യയില്‍ നിന്ന് കാണാതായ വിമാനം കടലില്‍ തകര്‍ന്നുവീണതായി റിപ്പോര്‍ട്ട്. റഷ്യന്‍ വാര്‍ത്ത ഏജന്‍സികളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 28 പേരുമായി പെട്രോപാവ്ലോവ്സ്‌ക്-കാംചാറ്റ്കിയില്‍ നിന്ന് കംചാറ്റ്ക പ്രാവിശ്യയിലെ പാലാനയിലേക്ക് യാത്ര തിരിച്ച ഏന്‍ 26 വിമാനമാണ് തകര്‍ന്നത്. ആറ് ക്രൂ അംഗങ്ങളാണ് വിമാനത്തിലുണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ട്.നേരത്തെ വിമാനം കാണാതായെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.ഹെലിക്കൊപ്റ്റര്‍ അടക്കം ഉപയോഗിച്ച് തിരച്ചില്‍ നടത്തിയിരുന്നു.ഒരു കുഞ്ഞടക്കം 22 യാത്രക്കാരും 6 ക്രൂ അംഗങ്ങളുമാണ് വിമാനത്തിലുണ്ടായിരുന്നത്.

city exchange
Share This Article
Leave a Comment
error: Content is protected !!