
സ്റ്റോക്ക്‌ഹോം: 2025ലെ സാഹിത്യ നൊബേല്‍ പുരസ്‌കാരം ഹംഗേറിയന്‍ എഴുത്തുകാരന്‍ ലാസ്ലോ ക്രാസ്‌നഹോര്‍കൈയ്ക്ക്. അപ്പോകലിപ്പ്റ്റിന്റെ ഭീകരതയ്ക്കുള്ളില്‍ നിന്ന് കലയുടെ ശക്തി വര്‍ധിപ്പിക്കുന്ന അദ്ദേഹത്തിന്റെ വീക്ഷണങ്ങള്‍ ഉള്‍ക്കൊണ്ട ‘ഹെര്‍ഷ്റ്റ് 07769’ എന്ന കൃതിക്കാണ് പുരസ്‌കാരം ലഭിച്ചത്.

ജര്‍മന്‍ ജനതയുടെ സാമൂഹികാവസ്ഥയെ കൃത്യതയോടെ വരച്ചുകാട്ടുന്നതിനാല്‍ സമകാലിക ജര്‍മന്‍ നോവലുകളില്‍ ഒന്നായി ഇതിനെ വിശേഷിപ്പിച്ചിട്ടുണ്ട്.

1954 ജനുവരിയില്‍ തെക്കുകിഴക്കന്‍ ഹംഗറിയിലെ ഗ്യുല പട്ടണത്തിലാണ് ക്രാസ്‌നഹോര്‍കൈ ജനിച്ചത്. ആദ്യനോവലായ സാറ്റാന്റാങ്കോ 1985ല്‍ പ്രസിദ്ധീകരിച്ചു. കാഫ്ക മുതല്‍ തോമസ് ബെര്‍ണാര്‍ഡ് വരെ നീളുന്ന മധ്യ യൂറോപ്യന്‍ പാരമ്പര്യത്തിലെ മികച്ച ഇതിഹാസ എഴുത്തുകാരനാണ് ക്രാസ്‌നഹോര്‍കൈ.

