റിയാസ് മൗലവി വധക്കേസ് അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചിട്ടില്ല: മുഖ്യമന്ത്രി

Web Desk
2 Min Read

കോഴിക്കോട്: റിയാസ് മൗലവി വധക്കേസില്‍ അന്വേഷണ സംഘത്തിന്
വീഴ്ചയുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേസന്വേഷണത്തിലോ നടത്തിപ്പിലോ അപാകത ഉണ്ടായിട്ടില്ല. കോടതി വിധി ഒരിക്കലും സാഭവിക്കാന്‍ പാടില്ലാത്തതെന്നും അദ്ദേഹം വിശദീകരിച്ചു.സി പി എം ജില്ലാകമ്മിറ്റി ഓഫീസില്‍ നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

city exchange

വിചാരണയില്‍ സുതാര്യതയും തികഞ്ഞ സത്യസന്ധതയുമാണ് അന്വേഷണസംഘവും പ്രോസിക്യൂഷനും പുലര്‍ത്തിയത്. അതില്‍ ഒരു ഘട്ടത്തിലും ആരും പരാതി പറഞ്ഞിട്ടുമില്ല.
കേസ് നല്ല രീതിയില്‍ നടത്തിയതെന്നാണ് റിയാസ് മൗലവിയുടെ കുടുംബം വ്യക്തമാക്കിയത്.
പ്രതികളെ വെറുതെ വിട്ട കോടതി വിധി സമൂഹത്തില്‍ വല്ലാത്ത ഞെട്ടലുളവാക്കി. കൊലയാളികള്‍ക്ക് അര്‍ഹമായ ശിക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. അതിന് നിയമത്തിന്റെ എല്ലാ സാധ്യതകളും തേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊലപാതകം നടന്ന് 96 മണിക്കൂറുകള്‍ തികയും മുന്‍പ് തന്നെ, 2017 മാര്‍ച്ച് 23ന് മൂന്ന് പ്രതികളെയും പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. അറസ്റ്റിലായ അന്ന് മുതല്‍ ഏഴു വര്‍ഷവും ഏഴു ദിവസവും അവര്‍ വിചാരണ തടവുകാരായി ജയിലില്‍ കിടന്നു. പല ഘട്ടത്തിലും ജാമ്യത്തിന് വേണ്ടി ശ്രമിച്ചെങ്കിലും സര്‍ക്കാരിന്റെ കര്‍ക്കശമായ നിലപാട് മൂലം ജാമ്യം ലഭിച്ചതേ ഇല്ല. 85-ാം ദിവസം കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞു. കൊല്ലപ്പെട്ട റിയാസ് മൗലവിയുടെ ഭാര്യയുടെ രേഖാമൂലമുള്ള ആവശ്യ പ്രകാരം കോഴിക്കോട് ബാറിലെ മുതിര്‍ന്ന അഭിഭാഷകനും മികച്ച ക്രിമിനല്‍ അഭിഭാഷകരില്‍ ഒരാളുമായ അഡ്വ. അശോകനെ 2017 ജൂണ്‍ 14ന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചു. മതസ്പര്‍ധ വളര്‍ത്തുന്ന തരത്തിലുളള കുറ്റകൃത്യമാണ് നടന്നതെന്ന് സര്‍ക്കാരിന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ 2017 ജൂണ്‍ 15ന് ഐപിസി 153 എ കുറ്റപത്രത്തില്‍ ചേര്‍ക്കാനുളള സര്‍ക്കാര്‍ അനുമതി പത്രം നല്‍കി. 97 സാക്ഷികളെയും 375 രേഖകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. 87 സാഹചര്യ തെളിവുകളും 124 മേല്‍ക്കോടതി ഉത്തരവുകളും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കോടതിയില്‍ ഹാജരാക്കി.

എന്നാല്‍ വിധിക്ക് ശേഷം തെറ്റിദ്ധാരണയുണ്ടാക്കാനാണ് ശ്രമിച്ചത്. യു എ പി എ ചുമത്താതത് എന്താണ് എന്ന് ചോദിച്ചവരോട് യു എ പി എയെ അനുകൂലിക്കുന്നവരാണോ ഇപ്പോള്‍ ഇങ്ങനെ പറയുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

- Advertisement -
Ad image

യു എ പി എ ചുമത്താനുളള അപേക്ഷ കീഴ്‌ക്കോടതിക്ക് തീര്‍പ്പാക്കാമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചതായി അദ്ദേഹം പറഞ്ഞു.

ഇന്നലെ നടന്ന ഇന്ത്യ സഖ്യ റാലി ബി ജെ പിക്കുള്ള ശക്തമായ മുന്നറിയിപ്പാണെന്ന് വിശദീകരിച്ച് കൊണ്ടാണ് മുഖ്യമന്ത്രി പത്രസമ്മേളനം ആരംഭിച്ചത്. ബി ജെ പി അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ പാര്‍ട്ടികളെ വേട്ടയാടുന്നു.

മനീഷ് സിസോദിയയെ അറസ്റ്റ് പെയ്തപ്പോള്‍ എന്ത് കൊണ്ട് കെജ്രിവാളിനെ അറസ്റ്റ് ചെയ്യുന്നില്ല എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ചോദിച്ചത്. അത്തരം നിലപാടിനെയാണ് വിമര്‍ശിക്കുന്നത്. ആര്‍ എസ് സിന്റെ അജണ്ട തീവ്രമായി നടപ്പാക്കുകയാണ്
ബി ജെ പി സര്‍ക്കാര്‍.

പൗരത്വ നിയമ ഭേദഗതിയില്‍ കോണ്‍ഗ്രസിന് നിലപാടില്ല. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിന്റെ അനൗചിത്യം രാജ്യം ചര്‍ച്ച ചെയ്യുകയാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

Share This Article
Leave a Comment
error: Content is protected !!