ഉയര്‍ന്ന ഊര്‍ജ്ജക്ഷമതയുള്ള മാഗ്നസ് ബി എല്‍ ഡി സി ഫാനുകളുമായി ഇവാസ് ഇലക്ട്രിക്കല്‍സ്

Web Desk
1 Min Read

കൊച്ചി: ഇവാസ് ഇലക്ട്രിക്കല്‍സ് നൂതന സാങ്കേതിക വിദ്യയില്‍ നിര്‍മിച്ച മാഗ്നസ് ബി എല്‍ ഡി സി ഫാനുകള്‍ അവതരിപ്പിച്ചു. ഇന്‍ഫ്ര.മാര്‍ക്കറ്റ് ആണ് കമ്പനിയുടെ മുഖ്യപ്രൊമോട്ടര്‍. ഇന്ത്യയില്‍ ഇതാദ്യമായാണ് ഇത്തരത്തില്‍പ്പെട്ട ഫോട്ടോണ്‍ ഓര്‍ബ് സീവ് (പിഒഎസ്) സങ്കേതിക വിദ്യയില്‍ അത്യാധുനിക സീരീസ് ഫാനുകള്‍ അവതരിപ്പിക്കുന്നതെന്ന് ഇവാസ് ഇലക്ട്രിക്കല്‍സ് പ്രസിഡന്റ് രോഹിത് മാത്തൂര്‍ പറഞ്ഞു.

city exchange

മികച്ച വായുപ്രവാഹ ശേഷിയും ഉയര്‍ന്ന ഊര്‍ജക്ഷമതയും ഉറപ്പുവരുത്തുന്ന 32 വാട്‌സ് ബ്രഷ്‌ലെസ് ഡയറക്ട് കറന്റ് (ബി എല്‍ ഡി സി) മോട്ടോറിനൊപ്പം മികച്ച രൂപകല്പനയുമാണ് മറ്റു സവിശേഷതകള്‍. ഊര്‍ജക്ഷമതയ്ക്ക് ഫൈവ് സ്റ്റാര്‍ റേറ്റിംഗോടെ കമ്പനിയുടെ ഹൈദ്രാബാദിലെ ആധുനിക നിര്‍മാണ യൂണിറ്റില്‍ നിന്നെത്തുന്ന മാഗ്‌നസ് ഫാനുകള്‍ സ്‌പേസ് ഗ്രേ, കോബാള്‍ട്ട് ബ്ലൂ, ഷിമ്മര്‍ വൈറ്റ്, എസ്പ്രസോ ബ്രൗണ്‍ എന്നീ നിറങ്ങളില്‍ ലഭ്യമാണെന്ന വിതരണക്കാരായ ചേന്നാട്ട് ഇലക്ട്രിക്കല്‍സ് അഗസ്റ്റിന്‍ സേവ്യര്‍ ചെന്നാട്ട് പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!