

ദോഹ: അല്‍ ജസീറ എക്സ്ചേഞ്ചിന്റെ പതിനാലാമത് ശാഖ ബിര്‍കട് അല്‍ അവാമിര്‍ പാഷന്‍ ഹൈപ്പര്‍ മാര്‍ക്കറ്റിനു സമീപം പ്രവര്‍ത്തനം ആരംഭിച്ചു. ജനറല്‍ മാനേജര്‍ വിദ്യാശങ്കര്‍ പറക്കുന്നത് ഉദ്്ഘാടനം നിര്‍വഹിച്ചു.

ഫൈനാന്‍സ് മാനേജര്‍ താഹ ഗമാല്‍ ഹസ്സന്‍, ഓപ്പറേഷന്‍സ് മാനേജര്‍ അഷറഫ് കല്ലിടുമ്പില്‍, ഐ ടി മാനേജര്‍ ഷൈന്‍ പാറോത്, അഡ്മിന്‍ മാനേജര്‍ ശ്യം എസ് നായര്‍, ഡപ്യൂട്ടി എം എല്‍ ആര്‍ ഒ മുഹമ്മദ് റഷാദ് തുടങ്ങിയവര്‍ പങ്കെടുത്തു.
