
കൊച്ചി: കോവിഡ് ‘പണി’ തന്ന നാട്ടില്‍ ‘പണി’ പോയ ലക്ഷങ്ങള്‍ക്ക് പിന്നേയും ‘പണി’കൊടുത്ത് കേന്ദ്രം. ഒരു ഭാഗത്ത് പെട്രോളിനും ഡീസലിനും പ്രതിദിനം കൂട്ടുന്നതിന് പിന്നാലെ ഗാര്‍ഹിക- വാണിജ്യ സിലിണ്ടറുകള്‍ക്കും വില വര്‍ധിപ്പിക്കുന്നത് തുടരുന്നു.
ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക് 25.50 രൂപയും വാണിജ്യ സിലിണ്ടറുകള്‍ക്ക് 80 രൂപയും കൂ്ടിയാണ് പുതിയ ‘പണി’ എത്തിയിരിക്കുന്നത്. ഇതോടെ കൊച്ചിയില്‍ ഗാര്‍ഹിക സിലിണ്ടറിന്റെ വില 841.50 രൂപയായി വര്‍ധിച്ചു. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 1550 രൂപയിലേക്കാണെത്തിയത്. പുതുക്കിയ വില ഇന്ന് നിലവില്‍ വന്നു.
ഇനി മുതല്‍ പാചക- വാണിജ്യ ഗ്യാസ് വില പ്രതിമാസം ഒന്നാം തിയ്യതി തീരുമാനിക്കാനാണ് നീക്കം. എങ്കിലും എണ്ണക്കമ്പനികള്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടില്ല.
പെട്രോളിന് നിലവില്‍ കൊച്ചിയില്‍ 99.03 രൂപയും തിരുവനന്തപുരത്ത് നൂറു പിന്നിട്ട് 100.79 രൂപയുമായിട്ടുണ്ട്. ഡീസലിനാകട്ടെ കൊച്ചിയില്‍ 94.08 രൂപയും തിരുവനന്തപുരത്ത് 95.74 രൂപയുമാണ് ഈടാക്കുന്നത്.

