ഇന്ത്യന്‍ ഫുട്ബാള്‍ താരം എം.പ്രസന്നന്‍ വിടവാങ്ങി

Web Desk
1 Min Read

മുംബൈ:മുന്‍ ഇന്ത്യന്‍ ഫുട്ബാള്‍ താരം എം.പ്രസന്നന്‍ (73) അന്തരിച്ചു. ന്യൂ മുംബൈയിലെ വീട്ടിലാണ് നിര്യാതനായത്. കോഴിക്കോട് മൂന്നാലിങ്കല്‍ സ്വദേശിയായിരുന്നു അദ്ദേഹം. 1973 ലെ മെര്‍ദേക്ക കപ്പില്‍ ഇന്ത്യന്‍ ടീമില്‍ കളിച്ചിട്ടുണ്ട്. കേരളം, മഹാരാഷ്ട്ര, ഗോവ എന്നീ സംസ്ഥാനങ്ങള്‍ക്കായി സന്തോഷ് ട്രോഫിയിലും ബൂട്ടണിഞ്ഞു. കോഴിക്കോട്ടെ പ്രാദേശിക ക്ലബുകളിലൂടെയാണ് മിഡ്ഫീല്‍ഡറായിരുന്ന പ്രസന്നന്‍ പ്രമുഖ താരമായി വളര്‍ന്നത്. ഡെംപോ ഗോവക്ക് വേണ്ടിയും കളിച്ച പ്രസന്നന്‍ പിന്നീട് ബോംബെ ബാങ്ക് ഓഫ് ഇന്ത്യയുടെ കളിക്കാരനും ക്യാപ്റ്റനും കോച്ചുമായി .മഹാരാഷ്ട്ര സന്തോഷ് ട്രോഫി ടീമിന്റെയും പരിശീലകനായിരുന്നു. സെന്‍ട്രല്‍ ബാങ്കില്‍ നിന്ന് നിന്ന് വിരമിച്ച പ്രസന്നന്‍ മുംബൈയിലെ വീട്ടില്‍ വിശ്രമത്തിലായിരുന്നു. സംസ്‌കാരം മുംബൈയില്‍ നടത്തി. ആശയാണ് പ്രസന്നന്റെ ഭാര്യ. മക്കള്‍: ഷനോദ് (ബിസിനസ്), സൂരജ് (ഐ.സി.ഐ.സി.ഐ ബാങ്ക് മുംബൈ). മരുമക്കള്‍: ഷൈനി, സംഗീത ( എസ്.ബി.ഐ മുംബൈ). സഹോദരങ്ങള്‍: ലില്ലി (റിട്ട. ബി.എസ്.എന്‍.എല്‍), പ്രസില, പ്രേമലത, പ്രേംരാജ്(ഓര്‍ക്കെ മില്‍സ് മുന്‍ ഫുട്ബാള്‍ താരം), ഷീല, പരേതരായ മനുമോഹന്‍ (റിട്ട.കോംട്രസ്റ്റ് ), ബാബുരാജ്.

city exchange
Share This Article
Leave a Comment
error: Content is protected !!