

പയ്യന്നൂര്‍: രാമന്തളിയില്‍ നാലു പതിറ്റാണ്ടായി സാമൂഹ്യ- സാംസ്‌കാരിക- വിദ്യാഭ്യാസ- കാരുണ്യ രംഗത്ത് സേവനം നടത്തുന്ന സോക്കര്‍ എഫ് സി രാമന്തളി വിപുലമായ റമദാന്‍ റിലീഫ് സംഘടിപ്പിച്ചു.

പ്രസിഡണ്ട് കെ കെ ഇല്ല്യാസ് അധ്യക്ഷത വഹിച്ചു. രാമന്തളി മുസ്‌ലിം ജമാഅത്ത് പ്രസിഡണ്ട് കരപ്പാത്ത് ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. ഭക്ഷണ വിഭവങ്ങളടങ്ങിയ കിറ്റ് റിലീഫ് കണ്‍വീനര്‍ കോച്ചന്‍ അബ്ദുല്ലയില്‍ നിന്നും അബ്ദുല്ല എം കെ ഏറ്റുവാങ്ങി.

ഖത്തീബ് ഉസ്താദ് സൈതലവി കോയ തങ്ങള്‍ ബുഖാരി ബാഖവി പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കി. പി എം ലത്തീഫ്, കക്കുളത്ത് അബ്ദുല്‍ ഖാദര്‍, പി എം ശുഹൈബ, യു എ ഇ പ്രതിനിധി കെ കെ മുഹമ്മദ്, പി ഹമീദ് മാസ്റ്റര്‍, കെ എം മമ്മു തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.
സോക്കര്‍ സെക്രട്ടറി പി കെ ഫസീല്‍ സ്വാഗതവും മുന്‍ പ്രസിഡന്റ് കെ കെ സി അബ്ദുല്ല നന്ദിയും പറഞ്ഞു.
നിര്‍ധനരും നിരാലംബരുമായ നൂറിലേറെ പേര്‍ക്കുള്ള കിറ്റുകള്‍ വളണ്ടിയര്‍മാര്‍ അവരവരുടെ വീടുകളില്‍ എത്തിച്ചു കൊടുത്തു. കെ പി ജമാല്‍, കെ കെ സമീര്‍, സിയ്യാലി അഷ്‌റഫ്, അബ്ദുല്‍ അസീസ്, ഹംസ കെ വി, എം സി സുബൈര്‍, അബ്ദുല്‍ കാദര്‍, ഹാഷിം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

