ലോക പാലിയേറ്റീവ് കെയര്‍ ദിനാചരണം: ആല്‍ഫ പാലിയേറ്റീവ് കെയര്‍ ത്രിദിന കോണ്‍ഫറന്‍സ് സമാപിച്ചു

Web Desk
2 Min Read

തൃശൂര്‍: ആല്‍ഫ പാലിയേറ്റീവ് കെയര്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് പാലിയേറ്റീവ് കെയറിന്റെ സഹകരണത്തോടെ എടമുട്ടം ആല്‍ഫ ഹോസ്പീസില്‍ സംഘടിപ്പിച്ച വേള്‍ഡ് ഹോസ്പീസ് ആന്റ് പാലിയേറ്റീവ് കെയര്‍ ത്രിദിന ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് സമാപിച്ചു.

city exchange

സമാപന സമ്മേളനം സംസ്ഥാന ഫിഷറീസ്- സാമൂഹ്യനീതി വകുപ്പുമന്ത്രി വി ഇ അബ്ദുല്‍ ഗഫൂര്‍ ഉദ്ഘാടനം ചെയ്തു. ആല്‍ഫ മുഖ്യ രക്ഷാധികാരിയും മണപ്പുറം ഗ്രൂപ്പ് സ്ഥാനങ്ങളുടെ സി എം ഡിയുമായ വി പി നന്ദകുമാര്‍ മുഖ്യാതിഥിയായിരുന്നു. ആല്‍ഫ ചെയര്‍മാന്‍ കെ എം നൂര്‍ദീന്‍, ഐ എ പി സി പ്രസിഡന്റ് ഡോ. ഗീത ജോഷി എന്നിവര്‍ സന്ദേശം നല്‍കി. ആല്‍ഫ ഹോസ്പീസ് ക്ലിനിക്കല്‍ ഡയറക്ടര്‍ ഡോ. നീല്‍ ഡെക്കര്‍ സ്വാഗതവും മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ജോസ് ബാബു നന്ദിയും പറഞ്ഞു.

കാന്‍സര്‍ റിലീഫ് ഇന്ത്യ ഫൗണ്ടര്‍ ഡയറക്ടര്‍ ജില്ലി ബേണ്‍, ആല്‍ഫ ട്രസ്റ്റിമാരായ ഡോ. സണ്ണി കുര്യന്‍, താഹിറ നൂര്‍ദീന്‍, രവി കണ്ണമ്പിള്ളില്‍, ആല്‍ഫ ഹോസ്പീസ് ഡയറക്ടര്‍മാരായ ദേവാനന്ദന്‍ വി പി, ഗിരീഷ് മേനോന്‍, ഡോ. സിറാജുദ്ദീന്‍, ആല്‍ഫ ഓവര്‍സീസ് കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ടി വി രമേഷ്, ആല്‍ഫ കമ്യൂണിറ്റി ഡയറക്ടര്‍ സുരേഷ് ശ്രീധരന്‍, വി എസ് സുഗുണന്‍, റഷീദ് ആതിര, ആല്‍ഫ ഗവേണിംഗ് കൗണ്‍സില്‍ കണ്‍വീനര്‍ കെ എ കദീജാബി, അംഗങ്ങളായ വി ജെ തോംസണ്‍, ഷെഫീര്‍ കാരുമാത്ര, ചന്ദ്രമോഹന്‍ നായര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

ഓണറിംഗ് ദ പയനിയേഴ്സ് എന്ന പ്രത്യേക സെഷനില്‍ പാലിയേറ്റീവ് കെയര്‍ രംഗത്തെ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് ഇന്ത്യയില്‍ പാലിയേറ്റീവ് കെയര്‍ തുടങ്ങുന്നതിനായി യത്നിച്ച ബ്രിട്ടീഷ് നഴ്സ് ജില്ലി ബേണ്‍, അസമില്‍ 1990കളില്‍ തന്നെ പാലിയേറ്റീവ് പരിചരണത്തിന് തുടക്കമിട്ട ദിനേശ് ഗോസ്വാമി എന്നിവരെ ഒരു ലക്ഷം രൂപയുടെ പുരസ്‌കാരം നല്‍കി ആദരിച്ചു.

- Advertisement -
Ad image

്രണ്ടു ദിവസങ്ങളിലായി നടന്ന സയന്റിഫിക് സെഷനുകളില്‍ ഇംഗ്ലണ്ടിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് നാഷണല്‍ ക്ലിനിക്കല്‍ ഡയറക്ടര്‍ ഫോര്‍ കാന്‍സര്‍ ആന്‍ഡ് ഡയഗ്‌നോസിസ് ഡോ. ഗീത മേനോന്‍, ഇംഗ്ലണ്ടിലെ കെന്റ് കമ്യൂണിറ്റി ഹെല്‍ത്ത് എന്‍ എച്ച് എസ് ഫൗണ്ടേഷന്‍ ട്രസ്റ്റിലെ അസോസിയേറ്റ് ജെറിയാട്രിക് സ്പെഷലിസ്റ്റ് ഡോ. വിനീത് തിലകന്‍, കാന്‍സര്‍ റിലീഫ് ഇന്ത്യ ഫൗണ്ടര്‍ ഡയറക്ടര്‍ ജില്ലി ബേണ്‍, അസമിലെ ഗോഹട്ടി പെയ്ന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ മെഡിക്കല്‍ ഡയറക്ടര്‍ ദിനേശ് ഗോസ്വാമി, ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് പാലിയേറ്റീവ് കെയര്‍ പ്രസിഡന്റ് ഡോ. ഗീത ജോഷി, സെക്രട്ടറി ഡോ. സംഗമിത്ര ബോറ, മുംബൈ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പാലിയേറ്റീവ് മെഡിസിന്‍ പ്രൊഫസര്‍ ഡോ. രഘു എസ് തോട്ട, തിരുവനന്തപുരം പാലിയം ഇന്ത്യ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. സുനില്‍ എം എം, ജമ്മു ഗവ. ഹോസ്പിറ്റല്‍ പാലിയേറ്റീവ് കെയര്‍ വിഭാഗം തലവന്‍ ഡോ. രോഹിത് ലഹോരി, ആസ്റ്റര്‍ മെഡിസിറ്റി പാലിയേറ്റീവ് വിഭാഗം മേധാവി ഡോ. വിനീത റിജ്ജു, രാജഗിരി ഹോസ്പിറ്റല്‍ പാലിയേറ്റീവ് വിഭാഗം ഹെഡ് ഡോ. ബിജു രാഘവന്‍, തിരുവനന്തപുരം ഹെല്‍പ്പിംഗ് ഹാന്‍ഡ് ഓര്‍ഗനൈസേഷന്‍ സി ഒ ഒ ഡോ. രേവതി, ആല്‍ഫ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ജോസ് ബാബു, ആല്‍ഫ ഹോസ്പീസ് ക്ലിനിക്കല്‍ ഡയറക്ടര്‍ ഡോ. നീല്‍ ഡെക്കര്‍, ഡോ. ആമിന കമാല്‍ ആലപ്പുഴ, ഡോ. വിഷ്ണുപ്രിയ, ഡോ. നീതുമോള്‍ ഏബ്രഹാം തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ അവതരണങ്ങള്‍ നടത്തി.

Share This Article
Leave a Comment
error: Content is protected !!