വിദേശികള്‍ ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ച ഇന്ത്യയെ നമ്മള്‍ തിരിച്ചു പിടിച്ചു: ദ്രൗപതി മുര്‍മു

Web Desk
1 Min Read

ന്യൂഡല്‍ഹി: വിദേശികള്‍ ഇന്ത്യയെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ചെങ്കിലും നമ്മള്‍ രാജ്യം തിരിച്ചുപിടിച്ചെന്നും രാഷ്ട്രപതി ദ്രൗപതി മുര്‍മു. രാജ്യത്തിന് സ്വാതന്ത്ര്യദിന സന്ദേശം നല്കുകയായിരുന്നു രാഷ്ട്രപതി. രാജ്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച ധീരജവാന്മാര്‍ക്ക് ആദരം അര്‍പ്പിച്ച രാഷ്ട്രപതി സ്വാതന്ത്ര്യ സമര സേനാനികളെ സ്മരിക്കുന്നതായും പറഞ്ഞു.

city exchange

രാജ്യമെമ്പാടും അഭിമാനത്തോടെ ത്രിവര്‍ണ പതാക പാറുകയാണ്. ഇന്ത്യയില്‍ ജനാധിപത്യം കൂടുതല്‍ ശക്തമാകുന്നു. നമ്മുടെ രാജ്യം മറ്റുള്ള രാജ്യങ്ങള്‍ക്ക് മാതൃകയാവുകയാണ്. കോവിഡ് കാലത്ത് ഉള്‍പ്പെടെ ഇന്ത്യ സ്വയം പര്യാപ്തത നേടി. സാങ്കേതിക രംഗത്തും വലിയ നേട്ടങ്ങളാണ് കൈവരിച്ചത്. രാജ്യത്തിന്റെ സാമ്പത്തിക രംഗവും മെച്ചപ്പെടുകയാണെന്നും രാഷ്ട്രപതി വിശദമാക്കി. വെല്ലുവിളികളെ രാജ്യം വിജയകരമായി അതിജീവിക്കുകയാണെന്ന് രാഷ്ട്രപതി സന്ദേശത്തില്‍ പറഞ്ഞു.

എല്ലാ മേഖലയിലും സ്ത്രീകള്‍ മുന്നേറ്റം നടത്തുകയാണെന്നും ലിംഗവിവേചനം കുറഞ്ഞതായും പറഞ്ഞ രാഷ്ട്രപതി കായിക രംഗത്ത് ഉള്‍പ്പെടെ പെണ്‍കുട്ടികള്‍ മുന്നേറുകയാണെന്നും ചൂണ്ടിക്കാട്ടി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!