

ദുബൈ: കലാലയം സാംസ്‌കാരിക വേദി യു എ ഇയിലെ 11 സെന്‍ട്രലുകളിലും സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി വിചാര സദസ്സുകള്‍ സംഘടിപ്പിക്കുന്നു ’47 ലെ രാഷ്ട്രീയ ഭാവന, 75 പിന്നിട്ട ഇന്ത്യന്‍ വിഭാവന’ എന്ന വിഷയമാണ് ചര്‍ച്ചക്കെടുക്കുന്നത്.

ആര്‍ എസ് സി നേതാക്കള്‍ക്ക് പുറമെ യു എ ഇയിലെ വിവിധ എമിരേറ്റുകളിലെ രാഷ്ട്രീയ സാമൂഹിക സാംസ്്കാരിക മേഖലകളിലെ പ്രമുഖര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. കലാലയം പ്രവര്‍ത്തകര്‍ക്കും യു എ ഇയിലെ മലയാളികള്‍ക്കും ഇന്ത്യയെ കുറിച്ചും സ്വാതന്ത്ര്യ സമരത്തെ കുറിച്ച് അറിയാനും പഠിക്കാന്‍ ചര്‍ച്ച ഉപകരിക്കുമെന്ന് സംഘടകര്‍ പ്രതീക്ഷിക്കുന്നു.
