

മലപ്പുറം: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചലച്ചിത്ര താരം മാമുക്കോയയെ വണ്ടൂര്‍ നിസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിലാണ് 76കാരനായ മാമുക്കോയയുള്ളത്. തീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററിന്റെ സഹായം അദ്ദേഹത്തിന് നല്‍കിയതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. കാളികാവില്‍ സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യാനെത്തിയ അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

