

ദുബൈ: നേപ്പാളിലെ കാഠ്മണ്ഠു ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഫ്‌ളൈ ദുബൈ വിമാനത്തിന് തീ പിടിച്ചതിനെ തുടര്‍ന്ന് തിരിച്ചിറക്കി. ടേക്ക് ഓഫിന് പിന്നാലെ ഏതാനും മിനുട്ടുകള്‍ക്കകമാണ് വിമാനത്തിന്റെ എന്‍ജിനില്‍ തീ കണ്ടത്. പ്രാദേശിക സമയം രാത്രി 9.19നായിരുന്നു സംഭവം.

വിമാനത്തിന്റെ അടിയന്തിര ലാന്റിംഗിനായി വിമാനത്താവളം താത്ക്കാലികമായി അടച്ചിട്ടാണ് നടപടികള്‍ നിര്‍വഹിച്ചത്. അഗ്നിശമന സേനയുടെ നിരവധി യൂണിറ്റുകള്‍ വിന്യസിച്ചാണ് വിമാനം തിരികെ ഇറക്കിയത്. സുരക്ഷിതമായി വിമാനം നിലത്തിറക്കിയതിന് ശേഷം തകരാറുകള്‍ പരിഹരിച്ചതായി നേപ്പാള്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി ട്വീറ്റ് ചെയ്തു.

കാഠ്മണ്ഡുവില്‍ നിന്നും ദുബൈയിലേക്ക് പറക്കുകയായിരുന്ന വിമാനത്തില്‍ 150 യാത്രക്കാരാണുണ്ടായിരുന്നത്. ഫ്‌ളൈ ദുബൈയുടെ 576-ാം നമ്പര്‍ ബോയിംഗ് 737- 800 വിമാനത്തിനാണ് തീ പിടിച്ചത്.

