
ദോഹ: ഖത്തര്‍ മുനിസിപ്പാലിറ്റി മന്ത്രി അബ്ദുല്ല ബിന്‍ ഹമദ് ബിന്‍ അബ്ദുല്ല അല്‍ അതിയ്യ നെതര്‍ലന്‍ഡ്‌സ് സന്ദര്‍ശനത്തിനിടെ വെസ്റ്റ്ലാന്‍ഡ് മുനിസിപ്പാലിറ്റി മേയര്‍ ബൗകെ ആരെന്‍ഡ്‌സുമായി കൂടിക്കാഴ്ച നടത്തി.

ആധുനിക കൃഷി, കാര്‍ഷിക നവീകരണം, നൂതന കാര്‍ഷിക സാങ്കേതികവിദ്യകള്‍ എന്നീ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു. സുസ്ഥിര കാര്‍ഷിക വികസനം പ്രോത്സാഹിപ്പിക്കുന്നതിനും ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്തുന്നതിനുമായി പങ്കാളിത്ത സാധ്യതകള്‍, വിദഗ്ധ പരിജ്ഞാന- അറിവുകളുടെ കൈമാറ്റം എന്നിവയും കൂടിക്കാഴ്ചയില്‍ പരിഗണിച്ചു.

കാര്‍ഷിക മേഖലയിലെ മികച്ച പ്രവര്‍ത്തന മാതൃകകളും വിജയകരമായ പദ്ധതികളും വികസന- നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് എങ്ങനെ പ്രയോജനപ്പെടുത്താമെന്ന കാര്യവും ചര്‍ച്ചകളില്‍ ഉള്‍പ്പെട്ടു.
നെതര്‍ലന്‍ഡ്‌സിലെ പ്രമുഖ കാര്‍ഷിക മേഖലകളിലൊന്നായ വെസ്റ്റ്ലാന്‍ഡ്, അത്യാധുനിക ഹരിതഗൃഹ (ഗ്രീന്‍ഹൗസ്) സാങ്കേതികവിദ്യകള്‍ക്കും സംരക്ഷിത കൃഷിരീതികള്‍ക്കും ലോകപ്രശസ്തമാണ്. നൂതനവും സുസ്ഥിരവുമായ കാര്‍ഷിക ഉത്പാദനത്തിന്റെ ആഗോള മാതൃകയായാണ് ഈ പ്രദേശം വിലയിരുത്തപ്പെടുന്നത്.

