
തൃപ്പൂണിത്തുറ: രാജനഗരിയുടെ ഹൃദയഭാഗത്ത് സിദ്ധി ഹോംസ് നിര്‍മിച്ച പ്രീമിയം റസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്‌മെന്റ് പദ്ധതിയായ സിദ്ധി ചന്ദ്രവിലാസം തൃപ്പൂണിത്തുറ കളിക്കോട്ട പാലസിനു സമീപം ഹൈബി ഈഡന്‍ എം പി ഉദ്ഘാടനം ചെയ്തു. സിദ്ധി ഹോംസ് നിര്‍മാണം പൂര്‍ത്തീകരിച്ച് ഉടമകള്‍ക്ക് കൈമാറുന്ന 16-ാമത് പാര്‍പ്പിട പദ്ധതിയാണ് 2, 3, 4 ബി എച്ച് കെ അപ്പാര്‍ട്ട്മന്റ് സമുച്ചയമായ സിദ്ധി ചന്ദ്രവിലാസം.

ദി റിട്രീറ്റ് എന്നു പേരിട്ട സിദ്ധി ഹോംസ് ക്ലബ് ഹൗസ്, തൃപ്പൂണിത്തുറ നഗരസഭാ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി എല്‍ ബാബു ഉദ്ഘാടനം ചെയ്തു. തൃപ്പൂണിത്തുറയുടെ പൈതൃക ഭംഗിയും ആധുനിക ജീവിതസൗകര്യങ്ങളും സമന്വയിപ്പിച്ചാണ് സിദ്ധി ചന്ദ്രവിലാസം ഒരുക്കിയിരിക്കുന്നതെന്ന് ചടങ്ങില്‍ സംസാരിച്ച സിദ്ധി ഹോംസ് മാനേജിംഗ് ഡയറക്ടര്‍ ഷൈലന്‍ പറഞ്ഞു. തൃപ്പൂണിത്തുറ നഗരസഭ വൈസ് പേഴ്‌സണ്‍ രാധിക വര്‍മ, സിദ്ധി ഹോംസ് ഡയറക്ടര്‍ ജ്യോതിലക്ഷ്മി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പദ്ധതിയുടെ രൂപകല്‍പനയ്ക്കും നിര്‍മാണത്തിനും നേതൃത്വം നല്‍കിയ ആര്‍ക്കിടെക്റ്റുമാരെയും കോണ്‍ട്രാക്ടര്‍മാരെയും ചടങ്ങില്‍ ആദരിച്ചു.

തൃപ്പൂണിത്തറ ഇരുമ്പനം സീ പോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ 8 ലക്ഷ്വറി വില്ലകള്‍, ലേക്ഷോര്‍ ഹോസ്പിറ്റലിനു സമീപം 17 വില്ലകള്‍, വടക്കേക്കോട്ട മെട്രോ സ്റ്റേഷന് സമീപം പത്തു നിലയില്‍ 39 യൂണിറ്റുകളുള്ള ലക്ഷ്വറി അപ്പാര്‍ട്ട്മെന്റ് പദ്ധതി എന്നിവയാണ് നിലവില്‍ നിര്‍മാണം പുരോഗമിക്കുന്ന പദ്ധതികള്‍.
