റെഡ്മി 12, റെഡ്മി 13 സി സീരിസ് ഫോണുകളുമായി ഇന്റര്‍ടെക്

Web Desk
1 Min Read

ദോഹ: റെഡ്മിയുടെ പുതിയ രണ്ട് സീരിസ് ഫോണുകള്‍ പുറത്തിറക്കി. റെഡ്മി 12, റെഡ്മി 13സി സീരിസുകളിലാണ് പുതിയ ഫോണുകള്‍ പുറത്തിറക്കിയത്.

city exchange

ഇന്റര്‍ടെകാണ് ഖത്തറിലെ റെഡ്മി വിതരണക്കാര്‍. ഷിവോമി സ്മാര്‍ട്ട് ഫോണുകള്‍ക്ക് രണ്ട് വര്‍ഷത്തെ വാറന്റിയാണ് ഇന്റര്‍ടെക് ഇപ്പോള്‍ നല്‍കുന്നത്.

സ്മൂത്ത് 6.74 ഇഞ്ച് 90 എച്ച്ഇസെഡ് ഡിസ്‌പ്ലേയുള്ള റെഡ്മി 13സി ഫോണുകള്‍ക്ക് 50 എംപി എഐ ട്രിപ്ള്‍ ക്യാമറയാണുള്ളത്. 8 ജിബി + 256 ജി ബി സ്‌പേസുള്ള റെഡ്മി 13സിക്ക് 519 റിയാല്‍ മാത്രമാണ് ഈടാക്കുന്നത്.

റെഡ്മി 12 സീരിസില്‍ രണ്ട് ടൈപ്പ് ഫോണുകളാണ് ലഭ്യമാവുക. 90 എച്ച്ഇസെഡ് എഫ് എച്ച് ഡി + ഡിസ്‌പ്ലേയും 8ജിബി + 128 ജിബിയുമുള്ള ലാര്‍ജ് ഫോണിന് 499 റിയാലാണ് വില. പ്രീമിയം ഗ്ലാസ് ബാക്ക് ഡിസൈനിലുള്ള 8ജിബി + 256 ജിബി ഫോണിന് 559 റിയാലാണ് വില.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!