
ദോഹ: വിശുദ്ധ ഖുര്‍ആനിലെ ആശയപ്രപഞ്ചങ്ങള്‍ കാന്‍വാസിലേക്ക് പകരുന്ന പെയിന്റിംഗ് മത്സരവുമായി തനിമ ഖത്തര്‍. ഇന്‍സൈറ്റ് എന്ന പേരില്‍ സംഘടിപ്പിക്കുന്ന മത്സരത്തില്‍ ഖത്തറില്‍ താമസിക്കുന്ന കലാകാരന്മാര്‍ക്കാണ് പങ്കെടുക്കാന്‍ അവസരം.

ദിവ്യകാരുണ്യത്തിന്റെ പ്രപഞ്ചിക അടയാളങ്ങളെ കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന
പ്രത്യേകം തെരഞ്ഞെടുത്ത ഖുര്‍ആനിക സൂക്തത്തെ ആസ്പദമാക്കിയാണ് ചിത്രങ്ങള്‍ തയ്യാറാക്കേണ്ടത്. ആശയത്തിന്റെ ആഴവും ദൃശ്യസൗന്ദര്യവും മാനദണ്ഡമാക്കി തെരഞ്ഞെടുക്കപ്പെടുന്ന മികച്ച പെയിന്റിംഗുകള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കും.

മത്സരത്തിലേക്കുള്ള എന്‍ട്രികള്‍ ഫെബ്രുവരി 28നകം ലുസൈല്‍ ആര്‍ട് ഫാക്ടറിയില്‍ സമര്‍പ്പിക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും 33689173, 33562280 എന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. തനിമ ഖത്തര്‍ ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക് പേജുകള്‍ വഴിയും വിശദവിവരങ്ങള്‍ ലഭ്യമാണെന്ന് സംഘാടകര്‍ അറിയിച്ചു.

