ഗള്‍ഫ് എയര്‍ ഖത്തറിലെ പാര്‍ട്ണര്‍മാര്‍ക്കായി സുഹൂര്‍ സംഘടിപ്പിച്ചു

Web Desk
1 Min Read

ദോഹ: ബഹ്റൈന്‍ നാഷണല്‍ കാരിയറായ ഗള്‍ഫ് എയര്‍ ഖത്തറിലെ പാര്‍ട്ണര്‍മാര്‍ക്കും കസ്റ്റമേഴ്സിനുമായി സുഹൂര്‍ സംഘടിപ്പിച്ചു.

city exchange

ഖത്തറിലെ ദി നെഡ് ഹോട്ടലില്‍ നടന്ന പരിപാടിയില്‍ സെയില്‍സില്‍ മികച്ച പെര്‍മോര്‍മന്‍സ് കാഴ്ചവെച്ച കമ്പനികളെയും ഖത്തറിലെ ജി എസ് എയുംആദരിച്ചു.

ചടങ്ങില്‍ ഗള്‍ഫ് എയര്‍ ഡയറക്ടര്‍ ഓഫ് സെയില്‍സ് ജോവാന പാറ്റേഴ്സണ്‍, ഗള്‍ഫ് എയര്‍ ഖത്തര്‍ കണ്‍ട്രി മാനേജര്‍ മുഹമ്മദ് അല്‍ നാസര്‍ എന്നിവര്‍ ഖത്തറിലെ ട്രാവല്‍ ഏജന്റ്സുമായി കൂടികാഴ്ച നടത്തുകയും ഗള്‍ഫ് എയറിന്റെ ഖത്തര്‍ മാര്‍ക്കറ്റിലെ വളര്‍ച്ചക്കായുള്ള പരസ്പര സഹകരണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്തു.

ഖത്തറിനും ബഹ്റെനുമിടയില്‍ ആഴ്ചയില്‍ 21 ഫ്ളൈറ്റുകള്‍ ഗള്‍ഫ് എയര്‍ സര്‍വ്വീസ് നടത്തുന്നുണ്ട്.

- Advertisement -
Ad image
TAGGED:
Share This Article
Leave a Comment
error: Content is protected !!