
ദോഹ: ഖത്തറിലെ വിദ്യാര്‍ഥി കൂട്ടായ്മയായ സ്റ്റുഡന്‍സ് ഇന്ത്യ ഖത്തറിന്റെ (എസ് ഐ ക്യു) 2026- 2027 പ്രവര്‍ത്തന കാലയളവിലേക്കുള്ള കേന്ദ്ര ഭാരവാഹികള്‍ ചുമതലയേറ്റു. പ്രസിഡന്റായി ഫാദില്‍ അന്‍വര്‍, ജനറല്‍ സെക്രട്ടറിയായി ആദില്‍ മന്‍സൂര്‍ എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.

അമാന്‍ ഷഹീന്‍, റൈഹാന്‍ സിദ്ദീഖ് എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. ആദം മേലേതിലാണ് ജോയിന്‍ സെക്രട്ടറി. വിവിധ വകുപ്പ് കണ്‍വീനര്‍മാരായി മുഹമ്മദ് സാക്കി (സ്പോര്‍ട്‌സ്),
ഇബ്‌റാഹിം സഫര്‍ (മീഡിയ), ഇര്‍ഫാന്‍ യാസീന്‍ (സര്‍വീസ്), അയാന്‍ (തര്‍ബിയ), ഇഹ്‌സാന്‍ മുഹമ്മദ് (ആര്‍ട്‌സ്) എന്നിവരെയും തെരഞ്ഞെടുത്തു.

സി ഐ സി ഹാളില്‍ നടന്ന തെരഞ്ഞെടുപ്പ് യോഗത്തില്‍ ഖത്തറിലെ വിവിധ പ്രാദേശിക യൂണിറ്റ് ഭാരവാഹികള്‍ പങ്കെടുത്തു. സി ഐ സി പ്രസിഡന്റ് ആര്‍ എസ് അബ്ദുല്‍ ജലീല്‍, റിയാസ് ടി റസാഖ് എന്നിവര്‍ വിദ്യാര്‍ഥികളുമായി സംവദിച്ചു. നബീല്‍ പുത്തൂര്‍, അനസ് എടവണ്ണ എന്നിവര്‍ ഐസ് ബ്രേക്കിങ് സെഷന്‍ നയിച്ചു. ഫാദില്‍ അന്‍വര്‍ ഖുര്‍ആന്‍ ക്ലാസ് നടത്തി.
ഷമീം ഇസ്സുദ്ദീന്‍, സാഫിര്‍ കെ എന്നിവര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഷുക്കൂര്‍ എ എം, സമദ് കൊടിഞ്ഞി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

