
ദോഹ: എഫ് സി സി വായനക്കൂട്ടം സംഘടിപ്പിക്കുന്ന ‘കാടിത് കണ്ടായോ കാന്താ?’ കഥാചര്‍ച്ചയുടെ ‘കഥാസഞ്ചാരം’ രണ്ടാം ഭാഗം നവംബര്‍ 28 ശനിയാഴ്ച വൈകുന്നേരം 6.30ന് നടക്കും.

ദോഹയിലെ മലയാള സാഹിത്യപ്രേമികള്‍ക്ക് കഥകള്‍ കേള്‍ക്കാനും വായനാനുഭവങ്ങള്‍ പങ്കുവെക്കാനും സാഹിത്യസംവാദങ്ങളില്‍ സജീവമായി ഇടപെടാനുമുള്ള വേദിയാണ് എഫ് സി സി.

കഥകളെ സ്‌നേഹിക്കുകയും ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ താത്പര്യപ്പെടുകയും ചെയ്യുന്ന എല്ലാവരെയും പരിപാടിയിലേക്ക് ഹൃദയപൂര്‍വം ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 55345106, 55092241
