Community
ദിലീപും സംഘവുമെത്തി; ആഘോഷ പെരുന്നാളിന് ക്യു എന്‍ സി സി ഒരുങ്ങി

ദോഹ: ദിലീപും നാദിര്‍ഷയും സംഘവും അവതരിപ്പിക്കുന്ന ആഘോഷ പെരുന്നാള്‍ ഇന്ന് വൈകിട്ട് ആറിന് ക്യു എന്‍ സി സിയില്‍. ദോഹ സ്റ്റേജും മൈക്രോലാന്റും മെഹ്റിഷ് ഗ്രൂപ്പും ദിലീപ് ഫാന്‍സും ചേര്‍ന്ന് അവതരിപ്പിക്കുന്ന ഷോ വൈകിട്ട് ആറിനാണ് ആരംഭിക്കുക.


ദിലീപിനും നാദിര്‍ഷയ്ക്കും പുറമേ നിഖില വിമല്‍, ഡയാന ഹമീദ്, രമേശ് പിഷാരടി, ധര്‍മജന്‍ ബോള്‍ഗാട്ടി, രഞ്ജിനി ജോസ്, സമദ്, സാംസണ്‍ സില്‍വ, ശഫീഖ് പെരുമ്പാവൂര്‍, ശൈക, ബെന്‍സീറ, മഹേഷ് കുഞ്ഞുമോന്‍, സമ്പത്ത്, ശ്രീജിത്ത് തുടങ്ങിയവര്‍ ആഘോഷ പെരുന്നാളില്‍ പങ്കെടുക്കും.


പരിപാടിക്കായി ഖത്തറിലെത്തിയ ദിലീപിനെയും താരങ്ങളേയും ദോഹ സ്റ്റേജ് മുസ്തഫ, ഫയാസ്, മൈക്രോലാന്റ് ലിജീഷ് തുടങ്ങിയവര്‍ സ്വീകരിച്ചു.



