
ദോഹ: ഖത്തര്‍ എയര്‍വേസ് ഗ്രൂപ്പിന്റെ പുതിയ ഗ്രൂപ്പ് സി ഇ ഒയായി ഹമദ് അലി അല്‍ഖാതറിനെ നിയമിച്ചതായി പ്രഖ്യാപിച്ചു. ഇതുവരെ ഈ പദവി വഹിച്ചിരുന്നത് എഞ്ചിനീയര്‍ ബദര്‍ മുഹമ്മദ് അല്‍മീറായിരുന്നു.

ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായിരുന്നു നേരത്തെ അല്‍ ഖാതര്‍. അതിന് മുമ്പ് ഖത്തര്‍ എനര്‍ജി സ്ഥാപനത്തില്‍ അദ്ദേഹം നിരവധി മുതിര്‍ന്ന പദവികള്‍ വഹിച്ചിരുന്നു.

ഹമദ് അലി അല്‍ഖാതറിനെ സ്വാഗതം ചെയ്യുന്നതോടെ ഖത്തറിലും ലോകമെമ്പാടുമുള്ള മികച്ച സംഘത്തിന്റെ നേതൃത്വത്തില്‍ ഖത്തര്‍ എയര്‍വെയ്‌സിന്റെ ശക്തമായ അടിത്തറയെയും വിപുലമായ ആഗോള ശൃംഖലയെയും കൂടുതല്‍ വികസിപ്പിക്കാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് ഖത്തര്‍ എയര്‍വെയ്‌സ് ഗ്രൂപ്പിന്റെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് ചെയര്‍മാന്‍ സാദ് ഷെരീദ അല്‍കാബിയും പറഞ്ഞു.
