വേള്‍ഡ് മലയാളി കൗണ്‍സില്‍ ഖത്തര്‍ പ്രോവിന്‍സ് അന്താരാഷ്ട്ര വനിതാ ദിനം ആചരിച്ചു

Web Desk
1 Min Read

ദോഹ: വേള്‍ഡ് മലയാളി കൗണ്‍സില്‍ ഖത്തര്‍ പ്രോവിന്‍സ് അന്താരാഷ്ട്ര വനിതാ ദിനമാചരിച്ചു.

city exchange

ഡബ്ല്യു എം സി ഖത്തര്‍ പ്രോവിന്‍സ് വനിതാ ഫോറം പ്രസിഡണ്ട് ഡോ. ഷീല ഫിലിപ്പോസ് മുഖ്യസന്ദേശം നല്‍കി. വനിതകളും പെണ്‍കുട്ടികളും സ്ത്രീ ശാക്തീകരണവും സമത്വവും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കണമെന്നും അത് കുടുംബത്തിന്റേയും സമൂഹത്തിന്റേയും ഭദ്രതയ്ക്കും കൂടുതല്‍ കെട്ടുറപ്പിനും ഉതകുന്ന തരത്തിലൂടെയുള്ള പ്രവര്‍ത്തനങ്ങളിലൂടെ യാവണമെന്നും ഷീല ഫിലിപ്പോസ് തന്റെ മുഖ്യ സന്ദേശ പ്രസംഗത്തില്‍ പറഞ്ഞു.

വനിതകളും പെണ്‍കുട്ടികളും സംരഭക രംഗത്ത് കൂടുതല്‍ കടന്ന് വരണം. വനിതാ ശാക്തീകരണം പ്രസ്താവനകളിലൂടയല്ല പ്രവൃത്തികളിലൂടെയാണ് നേടേണ്ടതെന്നും സമസ്ത മേഖലകളിലും വനിതകളുടെ ക്രിയാത്മകമായ പങ്കാളിത്തം ഉറപ്പുവരുത്തന്നതിലൂടെ മാത്രമെ വനിതാ ശാക്തീകരണവും തുല്യതയും കൈവരിക്കാനാകു എന്നും ഷീല ഫിലിപ്പോസ് തന്റെ അന്തരാഷ്ട്ര വനിതാ ദിന സന്ദേശത്തില്‍ പറഞ്ഞു.

വിദ്യാഭ്യാസ മേഖലകളിലും സാമൂഹ്യ രാഷ്ട്രീയ സംഘടനാ പ്രവര്‍ത്തനങ്ങളിലും നേതൃത്വ രംഗത്തും വനിതകളുടെ സാന്നിധ്യവും പങ്കാളിത്തവും ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും വളരെ പിന്നിലാണ്.
തുല്യതയും ശാക്തീകരണവും പൂര്‍ണ്ണമാവണമെങ്കില്‍ ഈ രംഗങ്ങളിലും വനിതാ സാന്നിധ്യവും നേതൃത്വവും കൂടുതല്‍ ഉറപ്പുവരുത്തണമെന്ന് ഡബ്ല്യു എം സി ഖത്തര്‍ പ്രോവിന്‍സ് ജനറല്‍ സെക്രട്ടറി കാജള്‍ മൂസ്സ സ്വാഗത പ്രസംഗത്തില്‍ പറഞ്ഞു.

- Advertisement -
Ad image

സുരേഷ് കരിയാട് അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ വി എസ് നാരായണന്‍ വനിതാദിന സന്ദേശം നല്‍കി. ജോണ്‍ഗില്‍ബര്‍ട്ട് നന്ദി പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!