ഫിഫ ലോകകപ്പിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യുവകലാസാഹിതി സംഗമം

Web Desk
1 Min Read

ദോഹ: ലോകകപ്പ് മത്സരങ്ങള്‍ കാണാന്‍ ദോഹയില്‍ എത്തിയ കെ ഇ ഇസ്മായില്‍, മുഹമ്മദ് ആസിം വെളിമണ്ണ എന്നിവരെ യുവകലാ സാഹിതി കുടുംബ സംഗമത്തില്‍ ആദരിച്ചു.

city exchange

അര്‍ജന്റീനയുടെ ഫാനായ മുന്‍മന്ത്രി കെ ഇ ഇസ്മായില്‍ ലോകകപ്പിനു വേണ്ടി ഖത്തര്‍ നടത്തിയ തയ്യാറെടുപ്പിനെ അഭിനന്ദിച്ചു. അദ്ദേഹം കുട്ടിക്കാലത്തെ ഫുട്‌ബോള്‍ ഓര്‍മ്മകള്‍ പങ്കുവെച്ചും ലോകകപ്പിന്റെ പുത്തന്‍ അനുഭവങ്ങളും പുതിയ കാഴ്ചകളും അദ്ദേഹം യുവകലാസാഹിതി കുടുംബങ്ങള്‍ക്ക് വേണ്ടി വിവരിച്ചു. ഖത്തര്‍ യുവകലാസാഹിതിയുടെ ആദരം കെ ഇ ഇസ്മായിലിന് യുവകലാസാഹിതി പ്രസിഡന്റ് അജിത് പിള്ളയില്‍ നല്‍കി.

കേരളത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്തി കുട്ടികളുടെ സമാധാനത്തിനുള്ള നോബല്‍ സമ്മാനം ഫൈനലില്‍ എത്തിയ മുഹമ്മദ് ആസിം വെളിമണ്ണക്ക് ഖത്തര്‍ യുവകലാസാഹിതിയുടെ ആദരം കെ ഇ ഇസ്മായില്‍ നല്‍കി. പ്രചോദനാത്മക പ്രഭാഷണമാണ് മുഹമ്മദ് ആസിം നിര്‍വഹിച്ചത്.

ഐ സി സി പ്രസിഡന്റ് ബാബുരാജ്, കോ ഓര്‍ഡിനേഷന്‍ സെക്രട്ടറി ഷാനവാസ് തവയില്‍, യുവകലാസാഹിതി സെക്രട്ടറി രാകേഷ് എന്നിവര്‍ സംസാരിച്ചു. കണ്‍വീനര്‍ മഹേഷ് മോഹന്‍ നന്ദി പറഞ്ഞു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!