

ദോഹ: ഫോര്‍ബ്സ് മിഡില്‍ ഈസ്റ്റ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ കാര്യമായ സ്വാധീനം ചെലുത്തിയ ബിസിനസ്സ് നേതാക്കളെ അംഗീകരിച്ചുകൊണ്ട് മേഖലയിലെ മികച്ച സി ഇ ഒമാരുടെ വാര്‍ഷിക പട്ടിക പുറത്തിറക്കി.

19 ദേശീയതകളെ പ്രതിനിധീകരിച്ച് മെന മേഖലയില്‍ നിന്നുള്ള കമ്പനികളില്‍ നിന്നുള്ള 100 സി ഇ ഒമാരാണ് പട്ടികയിലുള്ളത്. ഊര്‍ജകാര്യ സഹമന്ത്രിയും ഖത്തര്‍ എനര്‍ജി പ്രസിഡന്റും സി ഇ ഒയുമായ എന്‍ജിനിയര്‍ സഅദ് ബിന്‍ ശരീദ അല്‍ കഅബി ഈ വര്‍ഷത്തെ ഏറ്റവും സ്വാധീനമുള്ള സി ഇ ഒമാരില്‍ നാലാം സ്ഥാനവും ക്യു എന്‍ ബി ഗ്രൂപ്പ് സി ഇ ഒ നാസര്‍ അബ്ദുല്ല മുബാറക് അല്‍ ഖലീഫ പത്താം സ്ഥാനവും നേടി.

ഉരീദു ഗ്രൂപ്പ് സി ഇ ഒയും മാനേജിംഗ് ഡയറക്ടറുമായ അസീസ് അല്‍ഉത്മാന്‍ ഫക്‌റു 36-ാം സ്ഥാനവും ഖത്തര്‍ ഇസ്‌ലാമിക് ബാങ്ക് ഗ്രൂപ്പ് സി ഇ ഒയും ഈജിപ്ഷ്യനുമായ ബാസല്‍ ഗമാല്‍ 59-ാം സ്ഥാനവും നേടി.
ദോഹ ബാങ്ക് ഗ്രൂപ്പ് സി ഇ ഒ ശൈഖ് അബ്ദുല്‍ റഹ്മാന്‍ ബിന്‍ ഫഹദ് ബിന്‍ ഫൈസല്‍ അല്‍താനി, 64-ാം സ്ഥാനത്തും നാകിലാത്ത് സി ഇ ഒ അബ്ദുല്ല അല്‍ സുലൈത്തി 70-ാം സ്ഥാനവും ഖത്തര്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ സി ഇ ഒ യൂസുഫ് മുഹമ്മദ് അല്‍ ജൈദ 78-ാം സ്ഥാനവും അല്‍ റയ്യാന്‍ ടൂറിസം ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി സി ഇ ഒയും മാനേജിംഗ് ഡയറക്ടറുമായ ഈജിപ്ഷ്യന്‍ സ്വദേശി താരിക് എല്‍ സയിദ് 80-ാം സ്ഥാനവും ഖത്തര്‍ ഇന്‍ഷൂറന്‍സ് കമ്പനി ഗ്രൂപ്പ് സി ഇ ഒ സാലെം അല്‍ മന്നാഇ 82-ാം സ്ഥാനവും പട്ടികയില്‍ നേടി.

