ഷഹബാസ് ഷെരീഫ് പാക് പ്രധാനമന്ത്രി

Web Desk
1 Min Read

ഇസ്‌ലാമാബാദ്: പാകിസ്ഥാനില്‍ മിയാ മുഹമ്മദ് ഷെഹബാസ് ഷെരീഫ് പുതിയ പ്രധാനമന്ത്രി. രാജ്യത്തിന്റെ 23-ാം പ്രധാനമന്ത്രിയാണ് ഷഹബാസ് ഷരീഫ്. അവിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ട ഇമ്രാന്‍ ഖാന് പകരമായാണ് പുതിയ പ്രധാനമന്ത്രിയെ എതിരില്ലാതെ തിരഞ്ഞെടുത്തത്.

city exchange

മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സഹോദരനാണ് പാകിസ്ഥാന്‍ മുസ്‌ലിം ലീഗിലെ നവാസ് പക്ഷത്തിന്റെ തലവനായ ഷഹബാസ് ഷരീഫ്. പാക് നാഷണല്‍ അസംബ്ലിയിലെ പ്രതിപക്ഷ നേതാവ് കൂടിയായിരുന്നു അദ്ദേഹം.

പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള പ്രക്രിയ ഞായറാഴ്ചയാണ് നാഷണല്‍ അസംബ്ലിയില്‍ ആരംഭിച്ചത്.
ദേശീയ അസംബ്ലിയില്‍ പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നതിനിടയില്‍ ഇമ്രാന്‍ അനുകൂലികള്‍ പാര്‍ലമെന്റില്‍ നിന്നിറങ്ങിപ്പോയി. പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുത്ത സാഹചര്യത്തില്‍ ഇമ്രാന്‍ ഖാന്‍ പാക് നാഷണല്‍ അസംബ്ലിയില്‍നിന്ന് രാജിവെച്ചു. ‘കള്ളന്മാര്‍ക്കൊപ്പം സഭയിലിരിക്കാനാവില്ലെ’ന്ന് ചൂണ്ടിക്കാട്ടിയാണ് ഇമ്രാന്റെ രാജി. അഴിമതിക്കാരെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്ത നടപടി രാജ്യത്തോടുള്ള അവഹേളനമാണെന്നും ഇമ്രാന്‍ ഖാന്‍ പ്രതികരിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!