സൂപ്പര്‍ എഗ് ആന്‍ഡ് മില്‍ക്ക് ബിസ്‌ക്കറ്റ്സ് വിപണിയിലിറക്കി ഐടിസി സണ്‍ഫീസ്റ്റ്

Web Desk
1 Min Read

കൊച്ചി: ഐടിസി സണ്‍ഫീസ്റ്റ് പാലും മുട്ടയും ചേര്‍ന്ന സൂപ്പര്‍ എഗ് ആന്‍ഡ് മില്‍ക്ക് ബിസ്‌ക്കറ്റ്സ് വിപണിയിലിറക്കി. ഇതാദ്യമായാണ് പാലും മുട്ടയും ചേര്‍ന്ന ഒരു ബിസ്‌ക്കറ്റ് വിപണിയിലെത്തുന്നതെന്നും വീടിനു പുറത്തുവെച്ചും കുട്ടികള്‍ക്ക് മുട്ടയും പാലും നല്‍കാനുള്ള എളുപ്പവഴി കൂടിയാണ് സണ്‍ഫീസ്റ്റ് സൂപ്പര്‍ എഗ്സ് ആന്‍ഡ് മില്‍ക്ക് ബിസ്‌കറ്റ്സെന്നും വിപണനോദ്ഘാടനച്ചടങ്ങില്‍ സംസാരിച്ച ഐടിസി ഫുഡ്സ് ബിസ്‌ക്കറ്റ്സ് ആന്‍ഡ് കേക്ക്സ് ക്ലസ്റ്റര്‍ സിഒഒ അലി ഹാരിസ് ഷെരെ പറഞ്ഞു.

city exchange

വിപണനോദ്ഘാടനച്ചടങ്ങിന്റെ ഭാഗമായി നടന്ന പാനല്‍ ചര്‍ച്ചയില്‍ നാഷനല്‍ എഗ് കോഓര്‍ഡിനേഷന്‍ കമ്മിറ്റി (എന്‍ഇസിസി) പശ്ചിമബംഗാള്‍ ചെയര്‍മാന്‍ മദന്‍ മോഹന്‍ മൈതി, ഐഡിഎ വെസ്റ്റ് സോണ്‍ വൈസ് ചെയര്‍മാന്‍ ഡോ. ദുലാല്‍ ചന്ദ്ര സെന്‍, ക്ലിനിക്കല്‍ ന്യൂട്രിഷ്യനിസ്റ്റ് ഡോ. അനന്യ ഭൗമിക്, സെലിബ്രിറ്റി കൊണീനിക ബാനര്‍ജി, നൗറിഷിംഗ് സ്‌കൂള്‍സ് സ്ഥാപകയും സിഇഒയുമായ അര്‍ച്ചന സിംഗ് എന്നിവര്‍ പങ്കെടുത്തു. കുട്ടികളുടെ വളര്‍ച്ചയ്ക്കാവശ്യമായ പ്രോട്ടീന്‍, വിറ്റമിനുകളായ എ, ഡി, ഇ, അയേണ്‍ എന്നിവകളാല്‍ സമ്പുഷ്ടമാണ് സണ്‍ഫീസ്റ്റ് സൂപ്പര്‍ എഗ് ആന്‍ഡ് മില്‍ക്ക് ബിസ്‌ക്കറ്റ്സ് എന്ന് പാനല്‍ അംഗങ്ങള്‍ പറഞ്ഞു.

പോഷണത്തോടൊപ്പം വായില്‍ അലിഞ്ഞുപോകുന്ന തരത്തിലുള്ള രുചിയും സൂപ്പര്‍ എഗ് ആന്‍ഡ് മില്‍ക്ക് ബിസ്‌ക്കറ്റ്സിന്റെ സവിശേഷതയാണ്. ആദ്യഘട്ടത്തില്‍ ദക്ഷിണേന്ത്യയിലും പൂര്‍വേന്ത്യയിലും വിപണിയിലെത്തിയിരിക്കുന്ന സൂപ്പര്‍ എഗ് ആന്‍ഡ് മില്‍ക്ക് ബിസ്‌ക്കറ്റ്സ് 5 രൂപ, 10 രൂപ, 30 രൂപ പാക്കറ്റുകളില്‍ ലഭ്യമാണ്.

Share This Article
Leave a Comment
error: Content is protected !!