റഹ്മാന്റെ ആദ്യ വെബ് സീരീസ് 1000 ബേബീസ് സ്ട്രീമിംഗിന് സജ്ജമായി

Web Desk
1 Min Read

ചെന്നൈ: റഹ്മാന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘തൗസന്റ് ബേബീസ്’
ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറില്‍ ഉടന്‍ സ്ട്രീമിംഗ് ചെയ്യും. തെന്നിന്ത്യന്‍ സിനിമയിലെ എവര്‍ഗ്രീന്‍ സ്റ്റാര്‍ റഹ്മാന്‍ അഭിനയിക്കുന്ന ആദ്യത്തെ വെബ് സീരീസാണിത്.

city exchange

സൈക്കോളജിക്കല്‍ സസ്‌പെന്‍സ് ക്രൈം ത്രില്ലര്‍ ജോണറിലുള്ള വ്യത്യസ്തമായ പ്രമേയമാണ് ഇതിന്റേത്. ബോളിവുഡ് അഭിനേത്രിയും സംവിധായികയുമായ നീനാ ഗുപ്ത ഇതിലെ മര്‍മ്മ പ്രധാനമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ആദ്യന്തം സസ്‌പെന്‍സു നിറഞ്ഞ വ്യത്യസ്തമായ കഥാപശ്ചാത്തലത്തിലുള്ള ഈ സൈക്കോളജിക്കല്‍ ത്രില്ലര്‍ സീരീസിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് അപൂര്‍വ രാഗം, ടു കണ്‍ഡ്രീസ്, ഫ്രൈഡേ, ഷെര്‍ലോക് ടോം എന്നീ സിനിമകളുടെ രചയിതാവും കളിയുടെ സംവിധായകനുമായി ശ്രദ്ധേയനായ നജീം കോയയാണ്.

നജീം കോയയും അറൗസ് ഇര്‍ഫാനും ചേര്‍ന്നാണ് 1000 ബേബീസിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. മലയാളികള്‍ ഇതുവരെ സ്‌ക്രീനില്‍ കാണാത്ത വ്യത്യസ്തങ്ങളായ വാതില്‍പ്പുറ പശ്ചാത്തലത്തിലാണ് സംവിധായകനും ഛായാഗ്രാഹകന്‍ ഫയ്‌സ് സിദ്ധിഖും ചേര്‍ന്ന് ബാംഗ്ലൂര്‍, പാലക്കാട്, വാഗമണ്‍, തൊടുപുഴ, എറണാകുളം, ആലപ്പുഴ, തെങ്കാശി എന്നിവിടങ്ങളിലായി ഈ സൈക്കോളജിക്കല്‍ ത്രില്ലര്‍ സീരീസ് ചിത്രീകരിച്ചിരിക്കുന്നത്. ഷബീര്‍ മലവട്ടത്താണ് നിര്‍മ്മാണ സംഘാടകന്‍.

നീന ഗുപ്തയും റഹ്മാനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന തൗസന്റ് ബേബീസില്‍ രാധിക രാധാകൃഷ്ണന്‍, സഞ്ജു ശിവരാമന്‍, ജോയ് മാത്യു, അശ്വിന്‍ കുമാര്‍, ഷാജു ശ്രീധര്‍, ഇര്‍ഷാദ് അലി, കലേഷ് രാമാനന്ദ്, ശ്രീകാന്ത് മുരളി എന്നിങ്ങനെ വലിയൊരു താരനിര തന്നെ മറ്റു കഥാപാത്രങ്ങള്‍ക്കായി അണിനിരന്നിരിക്കുന്നു.

- Advertisement -
Ad image

പ്രശസ്ത സിനിമാ നിര്‍മ്മാണ സ്ഥാപനമായ ഓഗസ്റ്റ് സിനിമയുടെ ബാനറില്‍ ഷാജി നടേശനും ആര്യയും ചേര്‍ന്ന് നിര്‍മിച്ചിരിക്കുന്ന ഈ ക്രൈം ത്രില്ലര്‍ സീരീസിന്റെ സംഗീത സംവിധാനം ശങ്കര്‍ ശര്‍മ്മയും എഡിറ്റിംഗ് ജോണ്‍കുട്ടിയും നിര്‍വഹിച്ചിരിക്കുന്നു. മിഥുന്‍ എബ്രഹാമാണ് 1000 ബേബീസിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.

Share This Article
Leave a Comment
error: Content is protected !!