റോഷന്‍ ബഷീറിന്റെ റിവഞ്ച് ത്രില്ലര്‍ ‘വിന്‍സെന്റ് ആന്‍ഡ് ദി പോപ്പ്’

Web Desk
1 Min Read

കൊച്ചി: ദൃശ്യം ഫെയിം റോഷന്‍ ബഷീര്‍ നായകനായെത്തുന്ന ‘വിന്‍സെന്റ് ആന്‍ഡ് ദി പോപ്പ്’ ചിത്രത്തിന്റെ ട്രെയ്ലര്‍ റിലീസ് ചെയ്തു. അത്യന്തം സ്‌റ്റൈലൈസ്ഡ് ആയിട്ടുള്ള ഗെറ്റപ്പില്‍ വിന്‍സെന്റ് എന്ന ടൈറ്റില്‍ റോള്‍ ആണ് റോഷന്‍ അവതരിപ്പിക്കുന്നത്.
റിവഞ്ച് ത്രില്ലര്‍ ജോണറില്‍ ഒരുക്കിയ ഈ കഥയില്‍ വിന്‍സെന്റ് എന്ന ഹിറ്റ്മാന്‍ തന്റെ ജീവിതത്തിലെ നിര്‍ണായകമായ ഒരു യാത്രവേളയില്‍ കണ്ടുമുട്ടുന്ന ഹോജ എന്ന ടാക്‌സി ഡ്രൈവറുമായി സംഭാഷണത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് ഉണ്ടാകുന്ന സംഭവവികാസങ്ങളുമായി കഥ കൂട്ടിച്ചേര്‍ക്കപ്പെട്ടിരിക്കുന്നു. ‘പോപ്പ്’ എന്ന ലക്ഷ്യത്തിലേക്ക് എത്തിയ വിന്‍സെന്റ്, ആ രഹസ്യത്തിന്റ ചുരുളുകള്‍ അഴിക്കുന്നു. വിന്‍സെന്റ്, ഹോജ, പോപ്പ് എന്നീ മൂന്ന് കഥാപാത്രങ്ങളുമായി കോര്‍ത്തെണക്കിയ വിന്‍സെന്റ് ആന്‍ഡ് ദി പോപ്പ് എന്ന ചിത്രം മറ്റു ചിത്രങ്ങളില്‍ നിന്നും ഏറെ വ്യത്യസ്ത പുലര്‍ത്തുന്നു. നവാഗതനായ റിയാസ് അബ്ദുല്‍ റഹിം ടാക്‌സി ഡ്രൈവറായ ഹോജയെ അവതരിപ്പിക്കുന്നു.
ബിജോയ് പി ഐ തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് അഖില്‍ ഗീതാനന്ദ് ആണ്. സഞ്ജീവ് കൃഷ്ണന്‍ പശ്ചാത്തല സംഗീതവും കിരണ്‍ വിജയ് എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു. വാണിമഹല്‍ ക്രീയേഷന്‍സ് ആണ് നിര്‍മ്മാണം.
കുരിശുമല, ആരുവാമൊഴി, തിരുവനന്തപുരം എന്നീ ലൊക്കേഷനുകളില്‍ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ ‘വിന്‍സെന്റ് ആന്‍ഡ് ദി പോപ്പ്’ ആഗസ്റ്റ് ആറിന് എട്ടു പ്രമുഖ ഒ ടി ടി പ്ലാറ്റുഫോമുകളില്‍ റിലീസ് ചെയ്യും. വാര്‍ത്ത പ്രചാരണം: പി ശിവപ്രസാദ്.

city exchange
Share This Article
Leave a Comment
error: Content is protected !!