പ്രതിഭ ട്യൂട്ടോറിയല്‍സിന്റെ ട്രെയിലറും സെക്കന്‍ഡ് ലുക്ക് പോസ്റ്ററും റിലീസായി

Web Desk
1 Min Read

കൊച്ചി: അഭിലാഷ് രാഘവന്‍ രചനയും സംവിധാനവും നിര്‍വഹിച്ച് ശ്രീലാല്‍ പ്രകാശന്‍, ജോയ് അനാമിക, വരുണ്‍ ഉദയ് എന്നിവര്‍ നിര്‍മ്മിച്ച പ്രതിഭ ട്യൂട്ടോറിയല്‍സ് സെപ്റ്റംബര്‍ 6ന് തിയേറ്ററുകളില്‍ എത്തും. പ്രശസ്ത താരങ്ങളുടെ സോഷ്യല്‍ മീഡിയ പേജ് മുഖേനയാണ് ട്രെയിലറും പോസ്റ്ററും റിലീസ് ആയത്.

city exchange

സുധീഷ്, നിര്‍മല്‍ പാലാഴി, ജോണി ആന്റണി, അല്‍ത്താഫ് സലിം, ജാഫര്‍ ഇടുക്കി, പാഷാണം ഷാജി, വിജയകൃഷ്ണന്‍ (ഹൃദയം ഫെയിം), ശിവജി ഗുരുവായൂര്‍, എല്‍ദോ രാജു, ആരതി നായര്‍, അഞ്ജന അപ്പുക്കുട്ടന്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങള്‍ അഭിനയിക്കുന്ന ചിത്രത്തില്‍ പുതുമുഖങ്ങളും വേഷമിടുന്നു.

കൂടാതെ ആര്‍എല്‍വി രാമകൃഷ്ണന്‍, ദേവരാജന്‍, പ്രദീപ് ബാലന്‍, ശിവദാസ് മട്ടന്നൂര്‍, രമേശ് കാപ്പാട്, മണികണ്ഠന്‍, ഹരീഷ് പണിക്കര്‍, സ്വാതി ത്യാഗി, ജ്യോതിലക്ഷ്മി, ടീന സുനില്‍, പ്രീതി രാജേന്ദ്രന്‍, ആതിര എന്നിവരും അഭിനയിക്കുന്നു. ചിത്രം തിയേറ്ററുകളില്‍ എത്തിക്കുന്നത് ഗുഡ് ഡേ മൂവീസ്.
പി ആര്‍ ഒ- എം കെ ഷെജിന്‍.

Share This Article
Leave a Comment
error: Content is protected !!