Entertainment
കുട്ടനാടന്‍ കര്‍ഷകന്റെ ആത്മ രോദനത്തിന്റെ കഥ പറയുന്ന സിനിമ ആദച്ചായി
ആലപ്പുഴ: ഒരു നവാഗത സംവിധായകന്റെ ലക്ഷ്യ ബോധത്തോടെയുള്ള സിനിമയാണ് ‘ആദച്ചായി.’ കുട്ടനാടിന്റെ നെഞ്ചിലേറ്റ പ്രത്യാഘാതങ്ങളെ ഒരു സാധാരണ കര്‍ഷകനായ ആദച്ചായിയും മകന്‍ അഖിലും ചേര്‍ന്ന് നേരിടുന്ന ശക്തമായ സന്ദേശങ്ങള്‍ നല്‍കുന്ന പരിസ്ഥിതി സിനിമ യാണിത്.
കിഴക്കൻ മല നിരകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട പോരാട്ടത്തിന്റെയും കഥയാണ് ഈ സിനിമ പറയുന്നത്
ആദച്ചായിയായി ചെമ്പില്‍ അശോകനും അഖിലായി പുതുമുഖം ഡോ. ജോജി ജോഷ്വ ഫിലിപ്പോസും അഭിനയിക്കുന്നു. ഡയാന ബില്‍സന്‍, പ്രമോദ് വെളിയനാട്, അന്ത്രയോസ്, ജോളി ഈശോ, മേരിക്കുട്ടി, ജയന്‍ ചന്ദ്രകാന്തം, സുരഭി സുഭാഷ്, കലാനിലയം സനല്‍ കുമാര്‍, ജോര്‍ഡി പൂഞ്ഞാര്‍, സിബി രാംദാസ്, ജിമ്മി ആന്റണി, ലോനപ്പന്‍ കുട്ടനാട്, അനില്‍ ആറ്റിങ്ങല്‍, സുരേഷ് വെളിയനാട്, വിനോദ് പുളിക്കല്‍, ജുവാന ഫിലോ ബിനോയ്, ജോഹാന്‍ ജോസഫ് ബിനോയ്, ജൂലിയ മരിയ ബിനോയ് തുടങ്ങിയവര്‍ വിവിധ കഥാപത്രങ്ങളെ അവതരിപ്പിക്കുന്നു.
ഡോ. ബിനോയ് ജി റസല്‍ കഥ എഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം ജെ ജെ പ്രോഡക്ഷന്‍സിനു വേണ്ടി സിജി ജോസഫ് ആണ് നിര്‍മ്മിക്കുന്നത്.
സ്‌ക്രിപ്റ്റ്: സുനില്‍ കെ ആനന്ദ്, ക്യാമറ: സുനില്‍ കെ എസ്, സംഗീതം: ജോജി ജോഷ്വ ഫിലിപ്പോസ് വര്‍ക്കല, ജി ആര്‍ എഡ്വിന്‍, ആര്‍ട്ട് ഡയറക്ടര്‍: ജി ലക്ഷ്മണ്‍ മാലം.