റോസ് ബിരിയാണി റൈസിന്റെ കണ്‍സ്യൂമര്‍ പാക്കറ്റുകളും വിപണിയില്‍ ലഭ്യം

Web Desk
2 Min Read

കോഴിക്കോട്: ഇന്ത്യയിലും വിദേശത്തും ഒരുപോലെ പ്രശസ്തമായ റോസ് കൈമ ബിരിയാണി റൈസിന്റെ കണ്‍സ്യൂമര്‍ പാക്കറ്റുകള്‍ ലോഞ്ച് ചെയ്തു. ബര്‍ദ്ധമാന്‍ അഗ്രോ പ്രൊഡക്റ്റ്‌സ് കമ്പനി ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ ശെയ്ഖ് റബിയുള്‍ ഹഖ് ലോഞ്ചിങ് നിര്‍വ്വഹിച്ചു.

city exchange

ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റിലേക്കുള്ള ബര്‍ദ്ധമാന്‍ റോസ് റൈസ് ബാഗിന്റെയും ഇന്ത്യന്‍ മാര്‍ക്കറ്റിലേക്കുള്ള റോസ് കൈമ റൈസ് ബാഗിന്റെയും ഒരു കിലോയുടെയും അഞ്ചു കിലോയുടെയും കണ്‍സ്യൂമര്‍ പാക്കറ്റുകളാണ് ലോഞ്ച് ചെയ്തത്. വിദേശങ്ങളില്‍ ‘റോസ്’ ബ്രാന്‍ഡ് അറിയപ്പെടുന്നത് ‘ബര്‍ദ്ധമാന്‍ റോസ്’ എന്ന പേരിലാണ്. പാന്‍ ഇന്ത്യന്‍ ചലച്ചിത്ര താരം ദുല്‍ഖര്‍ സല്‍മാന്‍ ആണ് റോസ് കൈമ റൈസിന്റെ ബ്രാന്‍ഡ് അംബാസിഡര്‍. ദുല്‍ഖറിന്റെ സാന്നിധ്യം വഴി റോസ് കൈമ റൈസ് ബ്രാന്‍ഡിന് പൊതുജനങ്ങള്‍ക്കിടയില്‍ പ്രത്യേകിച്ച് യുവജനങ്ങള്‍ക്കിടയില്‍ വലിയ സ്വീകാര്യത ലഭിക്കും എന്ന് ഉറപ്പാണ്. മായം കലരാത്ത ഒറിജിനല്‍ റോസ് കൈമ റൈസ് ബ്രാന്‍ഡ് എല്ലാ വീടുകളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒരു കിലോയുടെയും അഞ്ചു കിലോയുടെയും റീട്ടെയില്‍ പാക്കറ്റുകള്‍ റീഡിസൈനിങ് ചെയ്ത് അവതരിപ്പിക്കുന്നത്.

ഇവന്റില്‍ കമ്പനിയുടെ ഡീലേഴ്സിനുള്ള സര്‍ട്ടിഫിക്കറ്റും സമ്മാനിക്കുകയുണ്ടായി. ഇവന്റില്‍ ടിനി ടോമും അദ്ദേഹത്തിന്റെ ട്രൂപ്പും അവതരിപ്പിച്ച കോമഡി സ്‌കിറ്റും നാദിര്‍ഷയും അദ്ദേഹത്തിന്റെ ട്രൂപ്പും അവതരിപ്പിച്ച മ്യൂസിക് ഫെസ്റ്റും അരങ്ങേറി.

കഴിഞ്ഞ മുപ്പത് വര്‍ഷങ്ങളായി ബര്‍ദ്ധമാന്‍ അഗ്രോ പ്രൊഡക്റ്റ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഉത്പാദിപ്പിച്ച് വിപണിയിലെത്തിക്കുന്ന റോസ് കൈമ ബിരിയാണി റൈസ് ഇന്ന് അതിന്റെ ഗുണമേന്മയ്ക്കും രുചിക്കും സുഗന്ധത്തിനും ഒരുപോലെ പ്രശസ്തമാണ്. ഗുണനിലവാരത്തിന്റെ കര്‍ശന മാനദണ്ഡങ്ങള്‍ പാലിക്കുന്ന കര്‍ഷകരില്‍ നിന്നും ഏറ്റവും മികച്ച ധാന്യങ്ങള്‍ തിരഞ്ഞെടുത്ത് കമ്പനിയുടെ അത്യാധുനിക സംസ്‌കരണ സൗകര്യങ്ങളും നൂതന സാങ്കേതികവിദ്യകളും ഉപയോഗപ്പെടുത്തി വളരെ കൃത്യതയോടെ പായ്ക്ക് ചെയ്ത് അതിന്റെ സ്വാഭാവികമായ സ്വാദും സുഗന്ധവും പോഷകമൂല്യവും നഷ്ടമാകാതെയാണ് കമ്പനി റോസ് കൈമ റൈസ് ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത്.

- Advertisement -
Ad image

ഇന്ത്യയിലുടനീളവും യു എ ഇ, ഒമാന്‍, സൗദി അറേബ്യ, കുവൈത്ത്, ഖത്തര്‍, ബഹ്‌റൈന്‍, യൂറോപ്പ്, യു എസ് എ തുടങ്ങിയ വിദേശ രാജ്യങ്ങളിലും കമ്പനി തങ്ങളുടെ ഉയര്‍ന്ന ഗുണനിലവാരമുള്ള റോസ് കൈമ റൈസ് വിതരണം ചെയ്യുന്നുണ്ട്. ഉപഭോക്താക്കള്‍ക്ക് പ്രീമിയം ഗുണമേന്മയുള്ള അരി ഉത്പന്നങ്ങള്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബര്‍ദ്ധമാന്‍ അഗ്രോ പ്രൊഡക്റ്റ്‌സ് പ്രവര്‍ത്തിക്കുന്നത്. കര്‍ശനമായ ഭക്ഷ്യ സുരക്ഷാ നിയന്ത്രണങ്ങള്‍ പാലിക്കുന്ന കമ്പനി ഗുണനിലവാരം നിലനിര്‍ത്തുന്നതിന് ഐഎസ്ഒ 90012015, ഐഎസ്ഒ 220002018, ഹലാല്‍, എച്ച്എസിസിപി, എഫ്എസ്എസ്എഐ, എസ്എഫ്ഡിഎ വിപണിയില്‍ എത്തിക്കുന്നത്.

കമ്പനി ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍. ശെയ്ഖ് റബിയുള്‍ ഹഖ്, റീജിയണല്‍ ബിസിനസ്സ് പാര്‍ട്ണര്‍ നാരായണ്‍ ചന്ദ്ര മൈതി, അസിസ്റ്റന്റ് റീജിയണല്‍ ബിസിനസ്സ് പാര്‍ട്ണര്‍ സോമനാഥ് മൈതി, ജൂനിയര്‍ ഡയറക്ടര്‍ മുഹമ്മദ് രഖീബ്, ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ ശ്രീപതി ഭട്ട്, ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ അബ്ദുല്‍ ഷുക്കൂര്‍, ഇന്റര്‍നാഷണല്‍ സെയില്‍സ് മാനേജര്‍ നൗഷാദ് സി വി, റീജിയണല്‍ സെയില്‍സ് മാനേജര്‍ രോഹിത് നായര്‍, ബിസിനസ് ഡെവലപ്‌മെന്റ് മാനേജര്‍ ഷാഹിര്‍ സി കെ എന്നിവര്‍ സന്നിഹിതരായി.

ഇവന്റ് ഓര്‍ഗനൈസ് ചെയ്തത് അന്‍വര്‍ എ ടി ചെയര്‍മാനായുള്ള സൗത്ത് ഇന്ത്യയിലെ പ്രമുഖ പരസ്യ ഏജന്‍സിയായ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ക്രിയേഷന്‍സാണ്. റോസിനോട് സാദൃശ്യമുള്ള വ്യാജ പ്രൊഡക്ടുകള്‍ വാങ്ങി വഞ്ചിക്കപ്പെടാതെയിരിക്കാന്‍ റോസ് കൈമ റൈസ് വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ ലോഗോയും ബ്രാന്‍ഡും പ്രത്യേകം ശ്രദ്ധിച്ച് ഉറപ്പ് വരുത്തണമെന്നും മാനേജ്മെന്റ് അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!