
ദോഹ: അലിഫ് സ്റ്റോറിന്റെയും ഇന്റര്‍ടെക്കിന്റെയും സഹകരണത്തോടെ ഷിവോമി എക്‌സ്പീരിയന്‍സ് സ്റ്റോര്‍ ദഫ്‌ന കോര്‍ണീഷിലുള്ള അലിഫ് സ്റ്റോറില്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

അലിഫ് സ്റ്റോര്‍ സി ഇ ഒ റംസി റിസെക്, ഇന്റര്‍ടെക് ഗ്രൂപ്പ് സി എഫ് ഒ ജോര്‍ജ് തോമസ് എന്നിവര്‍ ഉള്‍പ്പെടെ ഷിേbാമി, ഇന്റര്‍ടെക്, അലിഫ് സ്റ്റോര്‍ എന്നിവയുടെ മുതിര്‍ന്ന പ്രതിനിധികളും ടീമംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു. ഇന്‍ഫ്‌ളുവന്‍സര്‍മാരും ക്ഷണിതാക്കളും ഉപഭോക്താക്കളും പങ്കെടുത്ത പരിപാടി ഖത്തറിലെ ഷിവോമിയുടെ റീട്ടെയില്‍ വിപുലീകരണത്തിലെ പ്രധാന നാഴികക്കല്ലായി മാറി.

ഉദ്ഘാടനച്ചടങ്ങില്‍ ഉപഭോക്താക്കള്‍ക്ക് ഷിവോമിയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണുകളും സ്മാര്‍ട്ട് ഉപകരണങ്ങളും ഇക്കോസിസ്റ്റം ഉത്പന്നങ്ങളും നേരിട്ട് പരിചയപ്പെടാന്‍ അവസരം ഒരുക്കുക എന്ന ഷിവോമി അലിഫ് സ്റ്റോര്‍ ഇന്റര്‍ടെക് സംയുക്ത ദര്‍ശനം പ്രതിഫലിച്ചു.
സ്മാര്‍ട്ട് ഹോം ഉപകരണങ്ങള്‍, ടെലിവിഷനുകള്‍, ഇ-സ്‌കൂട്ടറുകള്‍ എന്നിവ ഉള്‍പ്പെടുന്ന വിപുലമായ ഉത്പന്ന നിരയും സ്റ്റോറില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഉപഭോക്താക്കള്‍ക്ക് സമഗ്രവും ആകര്‍ഷകവുമായ അനുഭവം ലഭ്യമാക്കുന്ന തരത്തിലാണ് ഉത്പന്നങ്ങള്‍ ക്രമീകരിച്ചത്.

