

കൊച്ചി: ലൈംഗിക ആരോപണം ഉയര്‍ന്നതിന് പിന്നാലെ അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നടന്‍ സിദ്ദിഖ് രാജിവച്ചു. നടി രേവതി സമ്പത്താണ് തന്നെ സിദ്ദീഖ് പീഡിപ്പിച്ചെന്ന ആരോപണവുമായി രംഗത്തെത്തിയത്.

അമ്മ പ്രസിഡന്റ് നടന്‍ മോഹന്‍ലാലിന് സിദ്ദീഖ് രാജിക്കത്ത് നല്‍കി. ഇ- മെയില്‍ വഴിയായയിരുന്നു രാജി.

‘എനിക്ക് എതിരെ വന്നുകൊണ്ടിരിക്കുന്ന ആരോപണങ്ങള്‍ താങ്കളുടെ ശ്രദ്ധയില്‍ പെട്ടിരിക്കുമല്ലോ. ഈ സാഹചര്യത്തില്‍ ‘അമ്മ’യുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും ഞാന്‍ സ്വമേധയാ രാജി വെക്കുന്നതായി താങ്കളെ അറിയിച്ചു കൊള്ളട്ടെ.’- വിശ്വസ്തതയോടെ, സിദ്ദിഖ്. ഇങ്ങനെയായിരുന്നു സിദ്ദിഖിന്റെ രാജിക്കത്ത്.
പ്ലസ്ടു വിദ്യാര്‍ഥിയായിരിക്കെ സിനിമയില്‍ അവസരം നല്‍കാമെന്നുപറഞ്ഞ് തന്നെ ലൈംഗികമായി സിദ്ദിഖ് ചൂഷണം ചെയ്തുവെന്നും ഇത് തുറന്നുപറഞ്ഞതിന്റെ പേരില്‍ ഒറ്റപ്പെടേണ്ടിവന്നുവെന്നുമായിരുന്നു രേവതിയുടെ വെളിപ്പെടുത്തല്‍.

