രാജീവ്ഗാന്ധി സദ്ഭാവന പുരസ്‌ക്കാരം ചാണ്ടി ഉമ്മന്; വിതരണം 22ന്

Web Desk
2 Min Read

ദോഹ: ഒ ഐ സി സി ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി ഏര്‍പ്പെടുത്തിയ രാജീവ് ഗാന്ധി സദ്ഭാവന പുരസ്‌കാരം അഡ്വ. ചാണ്ടി ഉമ്മന്‍ എം എല്‍ എയ്ക്ക് സമ്മാനിക്കുമെന്ന് ഒ ഐ സി സി ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

city exchange

ആധുനിക ഇന്ത്യയുടെ ശില്പിയും ദേശീയോദ്ഗ്രഥനത്തിന് സമഗ്ര സംഭാവന നല്‍കി രാജ്യത്തിനുവേണ്ടി രക്തസാക്ഷിത്വം വരിക്കുകയും ചെയ്ത ഭാരതരത്‌ന രാജീവ് ഗാന്ധിയുടെ ജന്മദിനം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സദ്ഭാവന ദിനം ആയി ആചരിക്കുന്നതിന്റെ ഭാഗമായാണ് രാജീവ് ഗാന്ധി സദ്ഭാവന പുരസ്‌കാരം ഏര്‍പ്പെടുത്തിയത്.

രാജീവ് ഗാന്ധിയുടെ 81-ാമത് ജന്മദിനത്തിന്റെ ഭാഗമായി ഒ ഐ സി സി ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി 22ന് വെള്ളിയാഴ്ച തുമാമ ഒലിവ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ് സദ്ഭാവന ദിനാചരണ സമ്മേളനവും പുരസ്‌ക്കാര വിതരണവും സംഘടിപ്പിക്കുന്നത്.

അഞ്ചംഗ ജൂറിയാണ് പുരസ്‌ക്കാര ജേതാവിനെ കണ്ടെത്തിയത്. കെ പി സി സി റിസര്‍ച്ച് ആന്റ് പോളിസി വിഭാഗം ചെയര്‍മാന്‍ ജെ എസ് അടൂര്‍ ചെയര്‍മാനായ ജൂറിയില്‍ ജയ്ഹിന്ദ് ടി വി മിഡില്‍ ഈസ്റ്റ് എഡിറ്റോറിയല്‍ ഹെഡ് എല്‍വിസ് ചുമ്മാര്‍, രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ കേരള സ്റ്റേറ്റ് കമ്മിറ്റി ചെയര്‍മാന്‍ ടി എച്ച് സലാം, ഏഷ്യാനെറ്റ് ന്യൂസ് കണ്ണൂര്‍ ബ്യൂറോ ചീഫ് കെ സി ബിപിന്‍, ഒ ഐ സി സി ഇന്‍കാസ് ഖത്തര്‍ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനും മലയാളധ്വനി എക്‌സിക്യൂട്ടീവ് എഡിറ്ററുമായ ജോണ്‍ ഗില്‍ബര്‍ട്ട് എന്നിവരാണ് അംഗങ്ങള്‍.

- Advertisement -
Ad image

ജൂറി ചെയര്‍മാന്‍ ജെ എസ് അടൂര്‍ വീഡിയോ കോളിലൂടെയാണ് പ്രഖ്യാപനം നടത്തിയത്. പുരസ്‌കാരം സ്വീകരിക്കുന്നതിന് ചാണ്ടി ഉമ്മന്‍ എം എല്‍ എ ഖത്തറിലെത്തും.

വാര്‍ത്താ സമ്മേളനത്തില്‍ ഒ ഐ സി സി ഇന്‍കാസ് ഖത്തര്‍ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനും ജൂറി അംഗവുമായ ജോണ്‍ ഗില്‍ബര്‍ട്ട്, സംഘടനാകാര്യ ജനറല്‍ സെക്രട്ടറി ശ്രീജിത്ത് എസ് നായര്‍, ട്രഷറര്‍ ജോര്‍ജ്ജ് അഗസ്റ്റിന്‍, വര്‍ക്കിംഗ് പ്രസിഡന്റുമാരായ ജൂട്ടസ് പോള്‍, ജീസ് ജോസഫ്, നാസര്‍ വടക്കേക്കാട് എന്നിവര്‍ പങ്കെടുത്തു. സെന്‍ട്രല്‍ കമ്മിറ്റിയംഗങ്ങളും വിവിധ ജില്ലാകമ്മിറ്റി ഭാരവാഹികളും ചടങ്ങില്‍ പങ്കാളികളായിരുന്നു.

Share This Article
Leave a Comment
error: Content is protected !!