

അല്‍ തുമാമ: ലോക രണ്ടാം നമ്പര്‍ ടീം ബെല്‍ജിയത്തെ തകര്‍ത്തെറിഞ്ഞ് മൊറോക്കോ. കഴിഞ്ഞ ലോകകപ്പിലെ സെമിഫൈനലിസ്റ്റുകള്‍ മൊറോക്കോയ്ക്ക് മുമ്പില്‍ മുട്ടുകുത്തിയത് മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്ക്.

ഗോള്‍ രഹിതമായ ആദ്യ പകുതിക്കു ശേഷം 73-ാം മിനുട്ടിലാണ് ഖത്തര്‍ ലോകകപ്പിലെ മൊറോക്കോയുടെ ആദ്യ ഗോള്‍ പിറന്നത്. അബ്ദുല്‍ ഹമീദ് സാബിരിയാണ് ഫ്രീകിക്കില്‍ നിന്നും നേരിട്ട് പന്ത് വലയിലെത്തിച്ചത്. രണ്ടാം ഗോളാകട്ടെ തൊണ്ണൂറാം മിനുട്ടില്‍ സക്കരിയ അബോക്ലാല്‍ അടിച്ചു കയറ്റിയതോടെ പട്ടിക പൂര്‍ത്തിയായി. എക്‌സ്ട്രാ ടൈമായി ലഭിച്ച അഞ്ചു മിനുട്ട് ബെല്‍ജിയത്തിന് കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല.

ഒന്നാം പകുതിയുടെ അധിക സമയത്തില്‍ മൊറോക്കോ ഗോള്‍ വല കുലുക്കിയെങ്കിലും വാര്‍ പരിശോധനയില്‍ അത് ഗോളല്ലെന്ന് വിധിക്കുകയായിരുന്നു. ആദ്യ കളിയില്‍ ക്രൊയേഷ്യയുമായി ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞ മൊറോക്കോ നാലു പോയിന്റുമായി ഗ്രൂപ്പില്‍ ഒന്നാമതെത്തി. ഇനി കാനഡയുമായാണ് മൊറോക്കോയ്ക്ക് കളിയുള്ളത്.
കാനഡയോട് എതിരില്ലാത്ത ഒരു ഗോളിന് ജയിച്ച ബെല്‍ജിയത്തിന് മൂന്നു പോയിന്റാണുള്ളത്. ഇനി ക്രൊയേഷ്യയുമായാണ് ബെല്‍ജിയത്തിന് കളിയുള്ളത്.

