ലോകകപ്പിന് ഖത്തറിലെത്തിയ പി കെ ബഷീര്‍ എം എല്‍ എയ്ക്ക് ഏറനാട് കെ എം സി സി സ്വീകരണം നല്‍കി

Web Desk
1 Min Read

ദോഹ: ലോകകപ്പ് മത്സരങ്ങള്‍ കാണാന്‍ ഖത്തറിലെത്തിയ ഏറനാട് എം എല്‍ എ പി കെ ബഷീറിന് കെ എം സി സി ഏറനാട് മണ്ഡലം കമ്മിറ്റി സ്വീകരണം നല്‍കി. ഖത്തര്‍- ഇക്വഡോര്‍ ഉദ്ഘാടന മത്സരത്തിനും അര്‍ജന്റീന- സൗദി അറേബ്യ, ബ്രസീല്‍- സെര്‍ബിയ മത്സരങ്ങള്‍ക്കും അദ്ദേഹം കേരളീയ മുണ്ടും ഷര്‍ട്ടും വേഷത്തിലായിരുന്നു സ്റ്റേഡിയത്തിലെത്തിയത്.

city exchange

ഫുട്ബാള്‍ ആരാധകര്‍ക്ക് വേണ്ടി ഖത്തര്‍ ഒരുക്കിയ സംവിധാനങ്ങളെയും അടിസ്ഥാന സൗകര്യങ്ങളേയും അദ്ദേഹം പ്രശംസിച്ചു. ഫുട്‌ബോള്‍ മത്സരങ്ങള്‍ കാണാനെത്തുന്ന ആരാധകരോടുള്ള സംഘാടകരുടെ സമീപനത്തേയും സ്വീകരണത്തെയും അദ്ദേഹം അനുമോദിച്ചു. സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ വീക്ഷിക്കാന്‍ അദ്ദേഹം ഖത്തറിലുണ്ടാകുമെന്നും അറിയിച്ചു.

കെ എം സി സി ഏറനാട് മണ്ഡലം പ്രസിഡന്റ് അജ്മല്‍ അരീക്കോട് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അഹ്മദ് നിയാസ് മൂര്‍ക്കനാട് സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി മുഹമ്മദ് ലയിസ് കുനിയില്‍, മണ്ഡലം ഭാരവാഹികളായ അബ്ദുല്‍ മനാഫ്, സഫീറുസ്സലാം, അബ്ദുല്‍ ഹമീദ്, ഫാഇസ് എളയോടന്‍, നൂറുദ്ദീന്‍, അബ്ദുറഹ്മാന്‍ സാലിഹ് തങ്ങള്‍, അഷ്റഫ് കെ ഇ, ഫിറോസ് ചാലിയാര്‍, കിഴുപറമ്പ് പഞ്ചായത്ത് ഭാരവാഹികളായ അബ്ദുല്‍ ജബ്ബാര്‍, റനീഷ് എന്നിവര്‍ സംസാരിച്ചു. നൗഫല്‍ പുല്ലാഞ്ചേരി നന്ദി പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!