

ദോഹ: രേഖകളില്ലത്ത വന്‍തുകയുമായെത്തിയ യാത്രക്കാരനെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടികൂടി. ആഭ്യന്തര മന്ത്രാലയത്തിലെ എയര്‍പോര്‍ട്ട് സെക്യൂരിറ്റിയുടെ സഹകരണത്തോടെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കള്ളക്കടത്ത് തടയുകയും യാത്രക്കാരനില്‍ നിന്ന് വന്‍തുക പിടിച്ചെടുക്കുകയും ചെയ്തതായി ഖത്തര്‍ കസ്റ്റംസ് ട്വീറ്റ് ചെയ്തു. പിടിച്ചെടുത്ത പണത്തിന്റെ ഫോട്ടോയും ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.

യാത്രക്കാരനെ പരിശോധിച്ചപ്പോള്‍ സ്രോതസ്സ് വെളിപ്പെടുത്താത്ത വന്‍തുക കണ്ടെത്തിയെന്നും ഉടമസ്ഥാവകാശം സംബന്ധിച്ച തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും വകുപ്പ് അറിയിച്ചു.

അന്‍പതിനായിരം ഖത്തര്‍ റിയാലിന് തുല്യമായതോ അതില്‍ കൂടുതലോ ആയ ആഭരണങ്ങള്‍, പണമോ വിലപിടിപ്പുള്ള ലോഹങ്ങളോ സാമ്പത്തിക വിതരണക്കാരന്റെ വിലമതിക്കാവുന്ന ഉപകരണങ്ങളോ കൈവശം വച്ചാല്‍ ഖത്തറിലേക്ക് പ്രവേശിക്കുമ്പോഴോ പുറപ്പെടുമ്പോഴോ ഡിക്ലറേഷന്‍ ഫോം പൂരിപ്പിക്കണമെന്ന് ജനറല്‍ അതോറിറ്റി ഓഫ് കസ്റ്റംസ് ആവശ്യപ്പെടുന്നു. കസ്റ്റംസ് ഓഫീസുകളില്‍ വിമാനത്തിലോ കടലിലോ കരയിലോ ഉള്ള എല്ലാ യാത്രകളിലും പ്രവേശിക്കുന്നതിനും പുറത്തുകടക്കുന്നതിനും ഈ സംവിധാനം നിലവിലുണ്ട്.

