അഫ്ഗാനിസ്ഥാനില്‍ ചൈനീസ് തൊഴിലാളിയുടെ കൊലപാതകത്തെ ഖത്തര്‍ അപലപിച്ചു

Web Desk
0 Min Read

ദോഹ: വടക്കന്‍ അഫ്ഗാനിസ്ഥാനിലെ തഖാര്‍ പ്രവിശ്യയില്‍ ഒരു ചൈനീസ് ഖനിത്തൊഴിലാളി സഞ്ചരിച്ചിരുന്ന വാഹനത്തെ ലക്ഷ്യം വച്ചുണ്ടായ ആക്രമണത്തില്‍ അദ്ദേഹം കൊല്ലപ്പെട്ടതിനെ ഖത്തര്‍ ശക്തമായി അപലപിച്ചു.

city exchange

ഉദ്ദേശ്യങ്ങളും കാരണങ്ങളും പരിഗണിക്കാതെ അക്രമവും ഭീകരതയും നിരസിക്കുന്ന ഖത്തറിന്റെ ഉറച്ച നിലപാട് വിദേശകാര്യ മന്ത്രാലയം ആവര്‍ത്തിച്ചു.

ഇരയുടെ കുടുംബത്തിനും പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയിലെ സര്‍ക്കാരിനും ജനങ്ങള്‍ക്കും ഖത്തര്‍ രാജ്യത്തിന്റെ അനുശോചനം മന്ത്രാലയം അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!