
ദോഹ: ആരോഗ്യകരമായ അധ്യയന വര്‍ഷം ഉറപ്പാക്കുന്നതിനും കുട്ടികളെ ആത്മവിശ്വാസത്തോടെ സ്‌കൂളിലേക്ക് മടങ്ങാന്‍ പ്രോത്സാഹിപ്പിക്കുന്നതിന്റേുയും ഭാഗം റിയാദ മെഡിക്കല്‍ സെന്റര്‍ കുട്ടികള്‍ക്കായി പ്രത്യേകമായി ഒരുക്കിയ ബാക്ക് ടു സ്‌കൂള്‍ കാംപയിന്‍ സംഘടിപ്പിച്ചു.

കുട്ടികളുടെ ആരോഗ്യപരമായ പഠന വര്‍ഷം ഉറപ്പാക്കുക എന്നതാണ് കാംപയിനിന്റെ പ്രധാന ലക്ഷ്യം. ഇതിനായി പീഡിയാട്രിക് സ്‌പെഷ്യലിസ്റ്റുകളുടെ നേതൃത്വത്തില്‍ നിരവധി ആരോഗ്യ അവബോധ പരിപാടികളും പ്രത്യേക വെല്‍നെസ് പാക്കേജുകളും റിയാദ മെഡിക്കല്‍ സെന്ററില്‍ ഒരുക്കിയിട്ടുണ്ട്. ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുന്നതിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ട് ഹെല്‍ത്തി ജൂനിയേഴ്‌സ് ആരോഗ്യ സംരക്ഷണ പാക്കേജ് അവതരിപ്പിച്ചു.

ദോഹ സി റിംഗ് റോഡില്‍ പ്രവര്‍ത്തിക്കുന്ന ജെ സി ഐ അംഗീകൃത മള്‍ട്ടി സ്‌പെഷ്യാലിറ്റി മെഡിക്കല്‍ സെന്ററായ റിയാദയില്‍ 15ലധികം സ്‌പെഷ്യലിസ്റ്റുകളും 25ലധികം വിദഗ്ധരായ ഡോക്ടര്‍മാരും സേവനമനുഷ്ഠിക്കുന്നു. കൂടാതെ റേഡിയോളജി, ലബോറട്ടറി, ഫാര്‍മസി, ഒപ്റ്റിക്കല്‍, ഫിസിയോതെറാപ്പി തുടങ്ങിയ വിഭാഗങ്ങളുടെ സേവനവും ലഭ്യമാണ്.
