നോര്‍ക്ക കെയര്‍ ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധന പിന്‍വലിക്കണം: ബഹ്‌റൈന്‍ നവകേരള

Web Desk
0 Min Read

മനാമ: പ്രവാസികള്‍ക്കായുള്ള നോര്‍ക്ക കെയര്‍ ഇന്‍ഷുറന്‍സ് പദ്ധതിയുടെ പ്രീമിയം വര്‍ധിപ്പിച്ചത് പ്രവാസികളോടുള്ള അനീതിയാണെന്ന് ബഹ്‌റൈന്‍ നവകേരള. വര്‍ധിച്ച ജീവിതച്ചെലവും കുടുംബച്ചെലവുകളും സാമ്പത്തിക ബാധ്യതകളും നേരിടുന്ന പ്രവാസികള്‍ക്ക് പ്രീമിയം വര്‍ധന കൂടുതല്‍ പ്രയാസങ്ങള്‍ സൃഷ്ടിക്കുമെന്ന് വാര്‍ത്താക്കുറിപ്പില്‍ സംഘടന ചൂണ്ടിക്കാട്ടി.

city exchange

ആരോഗ്യപരിരക്ഷ സാധാരണക്കാരായ പ്രവാസികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും താങ്ങാനാവുന്ന നിരക്കില്‍ ലഭ്യമാക്കണം. പ്രീമിയം വര്‍ധന അടിയന്തരമായി പിന്‍വലിച്ച് എല്ലാവര്‍ക്കും താങ്ങാനാവുന്ന നിരക്കില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ തയ്യാറാകണമെന്നും ബഹ്‌റൈന്‍ നവകേരള ആവശ്യപ്പെട്ടു.

Share This Article
Leave a Comment
error: Content is protected !!