സഅദിയ ഖത്തര്‍ കമ്മിറ്റിക്ക് പുതിയ ഭാരവാഹികള്‍

Web Desk
1 Min Read

ദോഹ: ജാമിഅഃ സഅദിയ അറബിയ ഖത്തര്‍ കമ്മിറ്റിക്ക് 2021-23 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഹസനിയയില്‍ നടന്ന ജനറല്‍ ബോഡിയോഗത്തില്‍ ജമാല്‍ സഅദി അസ്ഹരി ആധ്യക്ഷത വഹിച്ചു. സിദ്ദിഖ് തങ്ങള്‍ മണിമൂല ഉദ്ഘാടനം ചെയ്തു.

city exchange

സയ്യിദ് സൈനുല്‍ അബിദീന്‍ മുതുക്കോയ തങ്ങള്‍ കണ്ണവം പ്രാര്‍ഥന നടത്തുകയും തിരഞ്ഞെടുപ്പ് നിയന്ത്രിക്കുകയും ചെയ്തു. യോഗത്തില്‍ സെക്രട്ടറി നൂര്‍ മുഹമ്മദ് ഹാജി പ്രവര്‍ത്തന സാമ്പത്തിക റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. ഐ സി എഫ് ഖത്തര്‍ നാഷണല്‍ സംഘടന പ്രസിഡണ്ട് സലാം പാപ്പിനിശേരി, കെ സി എഫ് ഖത്തര്‍ നാഷണല്‍ പ്രസിഡണ്ട് യൂസുഫ് സഖാഫി അയ്യങ്കേരി, അബൂബക്കര്‍ സഅദി തുടങ്ങിയവര്‍ പ്രസംഗിച്ചു. നൂര്‍ മുഹമ്മദ് ഹാജി സ്വാഗതവും ജസീല്‍ കണ്ണൂര്‍ നന്ദിയും പറഞ്ഞു.

ഭാരവാഹികള്‍: അബ്ദുല്‍ ഖാദിര്‍ ഹാജി മുല്ലച്ചേരി, അബ്ദുല്‍ റസാക് മുസ്‌ലിയാര്‍ പറവണ്ണ, ഹാഫിള് ഉമറുല്‍ ഫാറൂഖ് സഖാഫി എരുമാട് (അഡൈ്വസറി ബോര്‍ഡ്), സയ്യിദ് സിദ്ധീഖ് സഖാഫി മാണിമൂല (പ്രസി), ജമാല്‍ സഅദി അസ്ഹരി കണ്ണപുരം (വര്‍ക്കിംഗ് പ്രസിഡന്റ്), നൂര്‍ മുഹമ്മദ് ഹാജി (സെക്ര), കെ ബി അബ്ദുല്ല ഹാജി (ട്രഷ), അബ്ദുല്‍ സത്താര്‍ ഹാജി ചെമ്പരിക്ക (പ്രോഗ്രാം കോഡിനേറ്റര്‍), ഹാഫിള് അബ്ദുല്‍ നാസര്‍ ലത്വീഫി വളക്കൈ, എം എം അബ്ദുല്ലഹ് ദേളി, ഫിറോസ് ബേക്കല്‍ (വൈസ് പ്രസിഡന്റ്), ജാഫര്‍ മുല്ലച്ചേരി, ജുബൈര്‍ ഉദിനൂര്‍, ജസീല്‍ കണ്ണൂര്‍ (ജോ സെക്രട്ടറി), സൈഫുല്ലാഹ് മൊഗ്രാല്‍ (ഫിനാന്‍സ് കോഡിനേറ്റര്‍), അബൂബക്കര്‍ സഅദി പാലക്കാട് (ഓര്‍ഗനൈസര്‍), ഡി എം മുഹമ്മദ് കുമ്പള, യൂസഫ് സഖാഫി അയ്യങ്കേരി, ഇസ്ഹാഖ് നിസാമി കൊടഗ്, അമീര്‍ പഴയങ്ങാടി, ശരീഫ് സഖാഫി മുടിപ്പു, ഹാഫിള് അബ്ദുല്‍ മുഹ്‌സ്വി മാങ്കടവ്, അബ്ദുല്‍ റഹീം സഅദി മംഗളൂരു, ഹനീഫ് ബന്ദിയോട്, സിദ്ധീഖ് പരപ്പ, മിര്‍ഷാദ് കന്യാന, ഉവൈസ് കാഞ്ഞങ്ങാട്, സൈനുദ്ധീന്‍ മന്ന, മഹ്‌റൂഫ് ബെവിഞ്ച, സാലിം ചെമ്പിരിക്ക, കബീര്‍ ഡെര്‍ലകട്ടെ, നാസര്‍ മിസ്ബഹി ആദൂര്‍ (എക്‌സിക്യൂട്ടീവ് അംഗങ്ങള്‍).

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!