എറണാകുളം-അങ്കമാലി അതിരൂപത ഭരണം വത്തിക്കാന്‍ അഡ്മിനിസ്‌ട്രേറ്റര്‍ക്ക് കൈമാറണമെന്ന് വണ്‍ ചര്‍ച്ച് വണ്‍ കുര്‍ബാന മൂവ്‌മെന്റ്

Web Desk
2 Min Read

കൊച്ചി: സിനഡ് നിര്‍ദ്ദേശിച്ച ഏകീകൃത കുര്‍ബാന അട്ടിമറിക്കപ്പെടുന്ന സാഹചര്യത്തില്‍ എറണാകുളം- അങ്കമാലി അതിരൂപതയില്‍ വത്തിക്കാന്‍ നിര്‍ദ്ദേശിക്കുന്ന അഡ്മിനിസ്‌ട്രേറ്ററുടെ ഭരണം നിലവില്‍ വരണമെന്ന് വണ്‍ ചര്‍ച്ച് വണ്‍ കുര്‍ബാന മൂവ്‌മെന്റ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

city exchange

ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി വിമത വൈദികര്‍ക്കൊപ്പം ചേര്‍ന്ന് സഭാത്മകമായും കാനോനികമായും ഗുരുതരമായ കുറ്റങ്ങളാണ് ചെയ്തിരിക്കുന്നത്. അതിരൂപതയിലെ സ്വത്തുക്കളില്‍ കണ്ണുവെച്ച ഗൂഢസംഘമാണ് കുര്‍ബാന അട്ടിമറിക്ക് പിന്നിലെന്നും ആരോപിച്ചു. മാര്‍ പാംപ്ലാനിയെ അഡ്മിനിസ്‌ട്രേറ്റീവ് ചുമതലയില്‍ നിന്നും ഒഴിവാക്കണമെന്നും ഏകീകൃത കുര്‍ബാനയ്ക്ക് തടസ്സം അദ്ദേഹമാണെന്നും സംഘാടകര്‍ കുറ്റപ്പെടുത്തി.

മുന്‍ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബോസ്‌കോ പുത്തൂര്‍ കൂദാശ വിലക്ക് കല്‍പ്പിച്ച വൈദികര്‍ക്ക് പരികര്‍മ്മങ്ങള്‍ ചെയ്യാന്‍ അവസരം ഒരുക്കിയത് പാംപ്ലാനിയാണെന്നും അതിനാല്‍ അതിരൂപതയുടെ മേജര്‍ ബിഷപ്പിന്റെ വികാരി എന്ന ചുമതലയില്‍ നിന്ന് പാംപ്ലാനിയെ ഒഴിവാക്കണമെന്നും മൂവ്‌മെന്റ് ആവശ്യപ്പെട്ടു.

കാനോനിക അച്ചടക്ക ലംഘനങ്ങള്‍ ചൂണ്ടിക്കാണിച്ച് എറണാകുളം- അങ്കമാലി അതിരൂപതയിലെ സമൂഹത്തിന്റെ പ്രതിനിധികളായി 10 വിശ്വാസികള്‍ ഒന്നിച്ചു ചേര്‍ന്ന് സഭയുടെ സുപ്പീരിയര്‍ ട്രൈബ്യൂണലിന് മുമ്പാകെ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. 516 പേജുള്ള ഭീമഹര്‍ജിയില്‍ നിരവധി തെളിവുകളും നിരത്തിയിട്ടുണ്ട്. നടന്നുകൊണ്ടിരിക്കുന്ന സിനഡില്‍ സഭാധികാരികള്‍ അടിയന്തര പ്രാധാന്യത്തോടെ ഹര്‍ജി പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു.

- Advertisement -
Ad image

സിനഡ് വിശ്വാസികളുടെ ആവശ്യത്തിന് അടിയന്തര പ്രാധാന്യം നല്‍കിയില്ലെങ്കില്‍ എക്‌സാ ഓര്‍ഡനറി നടപടിക്രമം എന്ന മാര്‍ഗ്ഗത്തില്‍ റോമിലെ അപ്പസ്‌തോലിക് സിംജത്തുരയെ സമീപിക്കുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ആവശ്യമെങ്കില്‍ വത്തിക്കാന്‍ തിരുസംഘത്തിന്റെ മുമ്പാകെ നിവേദക സംഘത്തെ അയക്കും. റോമിലെ നടപടിക്രമങ്ങള്‍ മുമ്പോട്ടു കൊണ്ടുപോകാന്‍ വത്തിക്കാന്‍ പൗരസ്ത്യ കാനോന്‍ നിയമത്തില്‍ അവഗാഹമുള്ള അറ്റോര്‍ണിമാരെ ചുമതലപ്പെടുത്തും.

എറണാകുളം- അങ്കമാലി രൂപതയുടെ ഫിനാന്‍സ് ഓഫിസര്‍ സ്ഥാനം കൈകാര്യം ചെയ്യുന്ന തോമസ് വൈക്കത്തുപറമ്പന്‍, മാര്‍ ബോസ്‌കോ പുത്തൂരിനെ ആക്രമിക്കാന്‍ വിമതര്‍ക്ക് ഒത്താശ ചെയ്തുകൊടുത്ത ജിമ്മി പൂച്ചക്കാട്ടില്‍, പംബ്ലാനി മെത്രാന്‍ നേരിട്ട് തലശ്ശേരി സെമിനാരിയില്‍ ഒളിവില്‍ താമസിപ്പിച്ചിരിക്കുന്ന ഫാ. ചാണിക്കുഴി എന്നിവരെ താക്കോല്‍ സ്ഥാനങ്ങളില്‍ തിരുകിക്കയറ്റി സഭയെ കൈപ്പിടിയില്‍ ഒതുക്കാനാണ് ശ്രമിക്കുന്നതെന്നും ആരോപിച്ചു. സീറോ മലബാര്‍ സഭ മെത്രാന്‍ സംഘം അവസരത്തിനൊത്ത് ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലെങ്കില്‍ അടുത്ത ദശാബ്ദത്തില്‍ സഭയുടെ കൂട്ടായ്മയും പൈതൃകവും വിശ്വാസവും പാംബ്ലാനി മെത്രാന്‍ തകര്‍ക്കുമെന്നും വണ്‍ ചര്‍ച്ച് വണ്‍ കുര്‍ബാന മൂവ്‌മെന്റ് ആരോപിച്ചു.

വാര്‍ത്താ സമ്മേളനത്തില്‍ അഡ്വ. മത്തായി മുതലേന്തി, അഡ്വ. ജോയി ജോര്‍ജ്, ആന്റണി പുതുശ്ശേരി, ക്യാപ്റ്റന്‍ ടോം തോമസ്, ടെന്‍സന്‍ പുൡക്കല്‍ എന്നിവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!