

ദോഹ: ദേശീയ കായിക ദിനമായ ഫെബ്രുവരി എട്ടിന് ചൊവ്വാഴ്ച ദേശീയ അവധി ദിവസമായിരിക്കുമെന്ന് അമീരി ദിവാന്‍ അറിയിച്ചു. എല്ലാ വര്‍ഷവും ഫെബ്രുവരി മാസത്തിലെ രണ്ടാമത്തെ ചൊവ്വാഴ്ചയാണ് ദേശീയ കായികദിനം.

ഈ വര്‍ഷത്തെ കായിക ദിന പരിപാടികള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഔട്ട്‌ഡോറില്‍ മാത്രമാണ് നിര്‍വഹിക്കേണ്ടതെന്ന് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു. വിവിധ കായിക പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ നേരത്തെ തന്നെ പുറത്തുവിട്ടിരുന്നു.
